BREAKING NEWSKERALA

വ്യവസായിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കാനത്തിന് കത്ത് നല്‍കി പാലക്കാട് ബിഷപ്പ്

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്ത് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്താണ് സിപിഐ സ്ഥാനാര്‍ത്ഥിയെ ശുപാര്‍ശ ചെയ്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ശുപാര്‍ശ.നേരത്തെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാര്‍ക്കാട് കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ സഭ പിന്തുണയ്ക്കുമെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്ന് ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker