BREAKING NEWSKERALA

സെക്രട്ടറിയേറ്റിനുള്ളില്‍ പ്രസംഗിക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കില്ല: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ കടന്ന സമരക്കാരെ തടഞ്ഞതില്‍ വിശദീകരണവുമായി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. സെക്രട്ടേറിയറ്റിനുള്ളില്‍ കയറി പ്രസംഗിക്കാന്‍ ഏതു രാഷ്ട്രീയക്കാര്‍ ശ്രമിച്ചാലും അനുവദിക്കാനാവില്ല. പൊലീസ് വരുന്നതുവരെ കാത്തുനില്‍ക്കാന്‍ സമയമില്ലാതിരുന്നതിനാലാണ് ഇടപെട്ടതെന്നും വിശ്വാസ് മേത്ത നമസ്‌തേ കേരളത്തില്‍ പ്രതികരിച്ചു. തന്റെ കര്‍മ്മ ഭൂമിയില്‍ ബിജെപി നേതാക്കാള്‍ അതിക്രമിച്ചു കയറുകയായിരുന്നു. അതാണ് താന്‍ നേരിട്ടെത്തി തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റിലെ പ്രതിഷേധങ്ങളെ ചെറുക്കാന്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തിയതിനെതിരെ പ്രതിപക്ഷവും പ്രശ്‌നത്തിലിടപെട്ട ചീഫ് സെക്രട്ടറിയെ സംരക്ഷിച്ച് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. ഓണത്തിന് ജാഗ്രത പുലത്തിയില്ലെങ്കില്‍ കേരളത്തിലെ കൊവിഡ് വ്യാപനം വലിയതോതില്‍ കൂടുമെന്നും അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം ഉണ്ടായാലും ഇനി ഒരു ലോക് ഡൗണ്‍ പ്രായോഗികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button