KERALAERANAKULAMLATEST

എറണാകുളത്ത് ബിജെപിയില്‍ നിന്ന് 15 പേരെ പുറത്താക്കി; 34 പേരെ നേതൃസ്ഥാനത്ത് നിന്നും മാറ്റി

കൊച്ചി: എറണാകുളത്ത് ബിജെപിയില്‍ അച്ചടക്ക നടപടി. തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവര്‍ത്തനം നടത്തിയവര്‍ക്കും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കുമെതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്. നാല് നിയോജകമണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. കോതമംഗലം, അങ്കമാലി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലാണ് നടപടി.
സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ കഴിഞ്ഞ ദിവസം കൈയാങ്കളിയുണ്ടായിരുന്നു. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker