BREAKING NEWSLATESTNATIONAL

ബംഗാളില്‍ തൃണമൂലില്‍ നിന്ന് എത്തുന്നവര്‍ക്ക് മുന്നില്‍ വാതിലടച്ച് ബിജെപി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നത തുടരുന്നതിനിടെ ഇതിന താല്‍ക്കാലികമായി തടയിട്ട ബിജെപി. നേതാക്കളെ കൂട്ടത്തോടെയെത്തിച്ച തൃണമൂലിന്റെ ബി ടീമാനാകാനില്ലെന്നാണ ബിജെപിയുടെ പുതിയ നിലപാട്. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടെന്നാണ ബിജെപിയുടെ തീരുമാനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ്‌വിജയ് വാര്‍ഗിയ പറഞ്ഞു.തൃണമൂലിന്റെ ബി ടീമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ക്ലീന്‍ ഇമേജില്ലാത്ത പല തൃണമൂല്‍ നേതാക്കളും ബിജെപിയിലെത്തുകയാണ്. പല തരത്തിലുള്ള ആരോപണങ്ങള്‍ അഭിമുഖീകരിക്കുന്ന നേതാക്കള്‍ ബിജെപിയില്‍ എത്തുന്നതിനെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന വിജയ് വാര്‍ഗിയ പറഞ്ഞു.ഇനി മുതല്‍ കൂട്ടത്തോടെ ആളുകളെ ബി.ജെ.പിയിലെത്താന്‍ അനുവദിക്കില്ല. കൃത്യമായ പരിശോധന നടത്തിയാകും നേതാക്കളെ പാര്‍ട്ടിയിലേക്ക എത്തിക്കുകയെന്നും വിജയ വര്‍ഗീയ പറഞ്ഞു. കൂട്ടത്തോടെ ആളുകള്‍ എത്തുന്നതിനെ ബി.ജെ.പി ജില്ലാ നേതൃത്വം അംഗീകരിക്കുന്നില്ലെന്നാണ സൂചന

Related Articles

Back to top button