BREAKING NEWSKERALALATEST

ശബരിമല ലൗ ജിഹാദ് വിഷയങ്ങളില്‍ നിയമനിര്‍മാണം, ക്ഷേമപെന്‍ഷന്‍ 3500; പ്രകടന പത്രികയുമായി എന്‍ഡിഎ

തിരുവനന്തപുരം : ശബരിമലയില്‍ നിയമ നിര്‍മാണം വാഗ്ദാനം ചെയ്ത് എന്‍.ഡി.എ. പ്രകടന പത്രിക. ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവഡേക്കറാണ് പത്രിക പ്രകാശനം ചെയ്തത്.
എല്ലാ കുടുംബത്തിലും ഒരാള്‍ക്കെങ്കിലും ജോലി, ഭീകരവാദ മുക്ത കേരളം, പട്ടിണിരഹിത കേരളം, ശബരിമലയ്ക്കു വേണ്ടി നിയമനിര്‍മാണം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, ലൗ ജിഹാദിന് എതിരെ നിയമനിര്‍മാണം, എസ്.സി.എസ്.ടി. വിഭാഗത്തില്‍പ്പെട്ട എല്ലാ ഭൂരഹിതര്‍ക്കും അഞ്ചേക്കര്‍ ഭൂമി, എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ആറ് സൗജന്യ സിലിണ്ടര്‍, പെന്‍ഷന്‍ പ്രായം ഏകീകരിക്കും, എല്ലാവര്‍ക്കും വീട് കുടിവെള്ളം വൈദ്യുതി, സാമൂഹിക ക്ഷേമപെന്‍ഷന്‍ 3500 രൂപയാക്കും, കൂടാതെ സ്വതന്ത്രവും ഭക്തജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
ആര്‍.എസ്.എസ്. നേതാവ് ബാലശങ്കറിന്റെ സി.പി.എം.ബി.ജെ.പി. ഡീല്‍ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റേത് താത്ക്കാലികമായി ഉണ്ടായ ഒരു വൈകാരിക പ്രകടനം മാത്രമായിരുന്നുവെന്ന് ജാവഡേക്കര്‍ പറഞ്ഞു. പാര്‍ട്ടിയും ബാലശങ്കറും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ജാവഡേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker