BREAKING NEWSLATESTNATIONAL

മോദിയുടെ വാരണാസിയില്‍ ബിജെപിക്ക് തിരിച്ചടി: രണ്ട് സീറ്റും തോറ്റു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയുടെ ഉപരിസഭയായ കൗണ്‍സിലിലെ 11 സീറ്റുകളിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നാലെണ്ണത്തിലും സമാജ്‌വാദി പാര്‍ട്ടി മൂന്നെണ്ണത്തിലും വിജയിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥികള്‍ രണ്ടു സീറ്റുകള്‍ നേടി. രണ്ടുമണ്ഡലങ്ങളിലെ ഫലം വരാനുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുള്ള രണ്ടുസീറ്റുകളും ഇത്തവണ ബി.ജെ.പി.ക്ക് നഷ്ടപ്പെട്ടു. പത്തുവര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ ബി.ജെ.പി. തോല്‍ക്കുന്നത്. സമാജ്‌വാദി സ്ഥാനാര്‍ഥികളാണ് ഈ സീറ്റുകളില്‍ വിജയിച്ചത്.
ചൊവ്വാഴ്ചയാണ് യുപി കൗണ്‍സിലിലെ 11 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 199 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നത്.
മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ തോല്‍വി തിരിച്ചടിയായി കരുതുകയാണ് ബിജെപി. ഇത് വലിയ വിജയമാണെന്ന് സമാജ്‌വാദി വക്താക്കള്‍ പ്രതികരിച്ചു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിനെതിരെ 36 ശതമാനം വോട്ടുകളുടേയും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ 45 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് നരേന്ദ്ര മോദി വാരാണാസിയില്‍ നിന്ന് വിജയിച്ചത്. 2014നും മുന്‍പും ബിജെപി നേതാവായ മുരളി മനോഹര്‍ ജോഷിയായിരുന്നു വാരാണാസിയില്‍ നിന്നുള്ള ലോക്‌സഭാഗം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker