കോട്ടയം: ആകെയുള്ള 28 സീറ്റുകളില്‍ 14 സീറ്റുകളില്‍ വിജയിച്ച് യു ഡി എഫ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ ഭരണം ഉറപ്പിച്ചു. എസ് ഡി പി ഐയ്ക്ക് ഇവിടെ അഞ്ചു സീറ്റുകള്‍ ലഭിച്ചു. എല്‍ ഡി എഫിന് ഒന്‍പതു സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈരാറ്റുപേട്ടയില്‍ ഒരു വാര്‍ഡില്‍ മത്സരിച്ച ബി ജെ പി സ്ഥാനാര്‍ത്ഥിയായ പി ആര്സജീവ് കുമാറിന് ഒരു വോട്ടും ലഭിച്ചില്ല.
നാലാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കിലും സജീവന്റെ വോട്ട് നാലാം വാര്‍ഡില്‍ അല്ലായിരുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നാല് ചെയര്മാന്മാരാണ് ഉണ്ടായത്. യു ഡി എഫിന് കഴിഞ്ഞതവണ 11 സീറ്റുകള്‍ ആയിരുന്നു ലഭിച്ചത്. എന്നാല്‍, ഇത്തവണ 14 സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്തി.
ഇത്തവണ സുസ്ഥിര ഭരണം ഉയര്‍ത്തിക്കാട്ടി ആയിരുന്നു യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ തവണ എല്‍ ഡി എഫിന് നേട്ടമുണ്ടാക്കാന്‍ മുന്നില്‍ നിന്ന പി സി ജോര്‍ജ് ഇത്തവണ ഒരു വാര്‍ഡില്‍ മാത്രമായിരുന്നു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.