KERALALATEST

കോഴിക്കോട് സിപിഐഎം-ബിജെപി സംഘര്‍ഷം

കോഴിക്കോട്: സിപിഐഎം-ബിജെപി സംഘര്‍ഷം. കൊയിലാണ്ടിയിലാണ് സംഭവം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കണക്കെടുക്കുകയാണെങ്കില്‍ ഇവിടെ എല്‍ഡിഎഫിനാണ് ആധിപത്യം. 21 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. മൂന്ന് സീറ്റുകള്‍ ബിജെപിയും നേടി. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷം സംഘടിപ്പിച്ചു. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി.
വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് അഞ്ചിടങ്ങളില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വടകരയിലും പേരാമ്പ്രയിലുമായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കൊയിലാണ്ടിയില്‍ നിരോധനാജ്ഞ ഉണ്ടായിരുന്നില്ല. ഇതോടെ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുകയായിരുന്നു.

Related Articles

Back to top button