LATESTNATIONAL

ചിദംബരത്തിന്റെ മരുമകളുടെ നൃത്തവും അബദ്ധത്തില്‍ ബിജെപി വിഡിയോയില്‍

ചെന്നൈ: തമിഴ്‌നാട് ബിജെപിയുടെ പ്രചാരണ വിഡിയോയില്‍ കോണ്‍ഗ്രസ് എംപിയും പി. ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യ ശ്രീനിധിയുടെ ഭരതനാട്യം.
2010ല്‍ നടന്ന തമിഴ് സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വിഡിയോയിലെ ഭാഗമാണു ബിജെപി അബദ്ധത്തില്‍ ചേര്‍ത്തത്. ‘താമര വിരിയും, തമിഴ്‌നാട് വളരാന്‍, താമരയ്ക്കു വോട്ടു ചെയ്യൂ’ എന്ന അഭ്യര്‍ഥനയ്‌ക്കൊപ്പമാണു നൃത്തദൃശ്യം.
ഡോക്ടറായ ശ്രീനിധി അറിയപ്പെടുന്ന നര്‍ത്തകിയാണ്. വിഡിയോ വൈറലായതോടെ, തമിഴ്‌നാട്ടില്‍ ഒരു കാലത്തും താമര വിരിയില്ലെന്നു ശ്രീനിധി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button