LATESTNATIONAL

തമിഴ്നാട്ടില്‍ പടക്ക ശാല പൊട്ടിത്തെറിച്ച് ഒന്‍പത് മരണം

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒന്‍പതു പേര്‍ മരിച്ചു. പടക്ക ശാലയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് അപകടത്തിന് ഇരയായത്.കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയാണിത്.

അഞ്ചു പേര്‍ സ്ഫോടനമുണ്ടായ ഉടനെയും നാലു പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

Tags

Related Articles

Back to top button
Close