മുംബൈ : എയര്‍കണ്ടീഷന്‍, കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍ രംഗത്തെ കരുത്തരായ
ബ്ലൂ സ്റ്റാര്‍ കൊമേഴ്സ്യല്‍ റഫ്രിജറേഷന്‍, കോള്‍ഡ് ചെയിന്‍ ഉപകരണങ്ങള്‍ എന്നീ
വിഭാഗങ്ങളില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.
മരുന്നു നിര്‍മ്മാണം, ആരോഗ്യസംരക്ഷണം, കൃഷി, പാലുപ്പന്നങ്ങള്, ഐസ്ക്രീം, ഭക്ഷ്യ സംസ്കരണം, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഫാസ്റ്റ് ഫുഡ് ചെയിന്‍സ്, ക്യൂക്ക് സര്‍വ്വീസ് റസ്റ്റോറന്റുകള്‍, ചെറുകിട വി?പ്പന ശാലകള്‍ എന്നീ മേഖലകള്‍ കൂടാതെ മറ്റ് നിരവധിസ്ഥാപനങ്ങള്ക്കു കൂടി വേണ്ടിയാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്.
രാജ്യത്തെ പ്രധാന മരുന്നു നിര്‍മ്മാണ, ആരോഗ്യ സംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. മരുന്നു നിര്‍മ്മാണ, ആരോഗ്യ
സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഉപയോഗിക്കുന്ന മോഡുലര്‍
കോള്‍ഡ് റൂം, മെഡിക്കല്‍ ഫ്രീസര്‍, അത്യധികം താഴ്ന്ന ഊഷ്മാവിലുള്ള ഫ്രീസറുകള്‍,ഫാര്‍മ്മാ റഫ്രിജറേറ്ററുകള്‍, ബ്ലഡ് ബാങ്ക് റഫ്രിജറേറ്ററുകള്‍ എന്നിവയില്‍ 60 മുതല്‍ 70 ശതമാനം വരെ ഉപയോഗിക്കുന്നത് ബ്ലൂ സ്റ്റാര്‍ ഉല്‍പ്പന്നങ്ങളാണ്.
രാജ്യത്ത് വാക്സിന് വിതരണം സുഗമമായി നടത്താന്‍ എവിടേക്കും കൊണ്ടുപോകാന്‍ കഴിയുന്ന ഊഷ്മാവ് നിയന്ത്രിക്കാനുതകുന്നവിധം രൂപകല്‍പ്പന ചെയത് റഫ്രിജറേറ്റുകളാണ് ഇതില്‍ പ്രധാനം. 48 മണിക്കൂറുകളോളം വൈദ്യുതി ഇല്ലാത് അവസ്ഥയിലും ആവശ്യമായ തണുപ്പ് നിലനിര്‍ത്തി വാക്സിനുകള്‍ സൂക്ഷിക്കാനുതകുന്നവയാണിവ.
രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും മൈനസ് 20 ഡിഗ്രി വരെ നിലനിര്‍ത്തി വാക്സിന് കൊണ്ടുപോകാന്‍ കഴിയുന്ന സംവിധാനം ഏത് വാഹനത്തിന്റെയും ബാറ്ററിയുമായി ബന്ധിപ്പച്ചാല് തണുപ്പ് നിലനിര്ത്താന്് കഴിയും.