മുംബൈ : രാജ്യത്തെ മുന്‍ നിരയിലുള്ള എയര്‍ കണ്ടീഷനിങ് ബ്രാന്റായ ബ്ലൂ സ്റ്റാര്‍ പുതിയ ശ്രേണിയിലുള്ള ‘മാസ് പ്രീമിയം’ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ പുറത്തിറക്കി.
കൂടുതല്‍ വിപണി കയ്യടക്കി കൂടുതല്‍ ജനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ ‘മാസ് പ്രീമിയം’ എന്ന ഒരു വിഭാഗം തന്നെ സൃഷ്ടിച്ച് ബ്ലൂസ്റ്റാറിനെ ഇതോടെ പുതിയ സ്ഥാനത്ത് എത്തിച്ചു.
ഗുണമേന്മയും വിശ്വാസവും ഈടും ഉറപ്പ് നല്കുന്ന പുതിയ സ്പ്ലിറ്റ് ഏസികളുടെ ഒരു നിര തന്നെ തന്ത്രപരമായ നീക്കത്തിലൂടെ താങ്ങാവുന്ന വിലയില്‍ ബ്ലൂ സ്റ്റാര്‍ പുറത്തിറക്കിയിരിക്കയാണ്.
”ബ്ലൂ സ്റ്റാറിന്റെ ഗുണമേന്മയുള്ള ഏസിയിലൂടെ താങ്ങാവുന്ന വിലയില്‍ കൂളിങ്” എന്നതാണ് ഈ പുതിയ നിര ഏസി കള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.
0.80 ടി.ആര് ത്രീ സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ ഏസിയ്ക്ക് 25,990 രൂപ മുതല്‍ ആകര്‍ഷകമായ വിലയില്‍ ത്രീ സ്റ്റാര്‍ , ഫോര്‍ സ്റ്റാര്‍ , ഫൈവ് സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് ഏസികളുടെ നീണ്ട നിര തന്നെ പുതിയ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയിലുണ്ട്. 0.80 ടി.ആര് മുതല്‍ 2 ടി.ആര്. വരെ തണുപ്പിക്കുന്നതിന് വിവിധ ശേഷികളുള്ള ഏസികള്‍ ലഭ്യമാണ്.
ഉപഭോക്താവിന് ഗുണപ്രദമായ നിരവധി പ്രത്യോകതകളും ഈ ഉല്‍പ്പന്നങ്ങളിലുണ്ട്. വൈദ്യുതി ലാഭിക്കാന്‍ കഴിയുന്ന ‘ഇക്കോമോഡ്’; കൂടുതല്‍ കാലം ഈടു നില്ക്കാന് ഐ.ഡി.യു.വിലും ഓ.ഡി.യു.വിലും ‘ബ്ലൂ ഫില്‍’ ആവരണം. ഊര്‍ജ്ജ ലാഭത്തിനും മുറിയിലുള്ളവര്‍ക്ക് സുഖകരമായ ഉറക്കത്തിനും തണുപ്പ് സ്വയം നിയന്ത്രിക്കുന്ന ‘കംഫര്‍ട്ട് സ്ലീപ്പ്’; ഏതെങ്കിലും വിധത്തില്‍ തകരാറ് സംഭവിക്കുന്നതില്‍ നിന്നും ഏസിയെ സംരക്ഷിക്കുന്ന ‘സെല്‍ഫ് ഡയഗ്ലോസിസ്’ എന്നീ സംവിധാനങ്ങളൊക്കെ ഇതിലുണ്ട്. അതിനും പുറമെ കൂടുതല്‍ സുരക്ഷയ്ക്കായി പി.സി.ബി.യെ ഒരു ഇരുമ്പ് കവചം കൊണ്ട് സംരക്ഷിക്കുന്നു എന്ന പ്രത്യേകതയും ഈ ഏസികള്ക്കുണ്ട്.
വിപുലമായ വോള്‍ട്ടേജ് റേഞ്ചില്‍ പ്രവര്‍ത്തിക്കും എന്നതിനാല്‍ ഇതിന് പ്രത്യേകമായി ഒരു വോള്‍ട്ടേജ് സ്റ്റെബിലൈസറിന്റെ ആവശ്യമില്ല. ഇതിലൂടെ സ്റ്റെബിലൈസറിന്റെ പണം ലാഭിക്കാം എന്നത് മാത്രമല്ല ഏസിയുടെ അടുത്ത് ഇത് സ്ഥാപിക്കാനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം
സാധാരണ ഏയര്‍ കണ്ടീഷണറുകള്‍ 35 ഡിഗ്രി സെല്‍ഷ്യസില്‍ വരെ പ്രവര്‍ത്തിക്കുന്നവയാണ്. എന്നാല്‍ ഇതില്‍ കൂടിയ ചൂടില്‍ ഇവയുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നു. അതേ സമയം 35 ഡിഗ്രിയിലും കൂടിയ ചൂടിലും ബ്ലൂ സ്റ്റാര്‍ ഏസികള്‍ 100 ശതമാനം കൂളിങ്ങ് തരുന്നു. കടുത്ത ചൂടിലും കൃത്യമായ തണുപ്പ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഫലം.
എല്ലാ ഇന്‍വര്‍ട്ടര്‍ ഏസികളിലും പരിസ്ഥിതിയ്ക്ക് യോജിച്ച ആള് 32 റഫ്രിജറന്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
2022 ലെ ബി.ഇ.ഇ. റേറ്റിങ്ങിലെ ത്രീ സ്റ്റാര്‍ ശേഷിയുള്ള ഫ്യൂച്ചര്‍ റെഡി ത്രീ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ സ്പ്ലിറ്റ് ഏസിയും ബ്ലൂ സ്റ്റാര്‍ പുറത്തിറക്കിയിട്ടുണ്ട്.