കൊച്ചി: വൈറസിനെ നിജ്ജീവമാക്കുന്ന സാങ്കേതിക വിദ്യയുമായി ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി.കോവിഡ്19 അടക്കമുള്ള വൈറസുകളില്‍ 99.9 ശതമാനവും നിര്‍ജ്ജീവമാകുന്നു. പുതിയ വെല്ലുവിളികളെ നേരിടാന്‍ കമ്പനി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പുതിയ സാങ്കേതിക വിദ്യയാണ് വി.ഡി.ടി.
എയര്കണ്ടീഷണറുകളായാലും സെന്ററല്‍ ഏസിയായാലും പഴയ ഉല്‍പ്പന്നങ്ങളില്‍ കൃത്യമായി ഘടിപ്പിക്കാന്‍ പറ്റുന്ന രീതിയില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ളതാണ് എ.ഡി.ടി. ഘടകങ്ങള്‍. വീടുകള്‍, എ.ടി.എമ്മുകള്‍, ഷോറൂമുകള്‍, റസ്റ്റോറന്റുകള്‍, ഓഫീസുകള്‍ എന്നിവ കൂടാതെ മാളുകള്‍ സിനിമാ തിയേറ്ററുകള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ വലിയ സ്ഥാപനങ്ങളിലുമുള്ള എയകണ്ടീഷണറുകളില് ഉപയോഗിക്കാന്‍ കഴിയുന്നതാണ് വി.ഡി.ടി.
ബ്ലൂ സ്റ്റാര്‍ നല്കുന്ന ലിവിങ്ങ് ഗാര്‍ഡ് ഫില്‍ട്ടറിലൂടെ വായു കടന്നു പോകുമ്പോള്‍ ഫില്‍റ്ററിലെ പോസിറ്റീവ് ചാര്‍ജ്ജുകള്‍ നെഗറ്റീവ് ചാര്‍ജ്ജുള്ള കോവിഡ്19 വൈറസുകളെയും മറ്റു സൂക്ഷ്മാണുക്കളേയും ശക്തിയേറിയ കാന്തം കണക്കെ ആകര്‍ഷിച്ച് അവയെ പൂര്‍ണ്ണമായും നിര്‍ജ്ജീവമാക്കുന്നു. വി.ഡി.ടി. ഉല്‍പ്പന്നങ്ങളില്‍ അള്‍ട്രാവയലറ്റ് ജെര്മിസിഡന് ഇറാഡിയേഷന്‍ അഥവാ യു.വി.ജി.ഐ. സാങ്കേതിക വിദ്യയും സംയോജിപ്പിച്ചിട്ടുണ്ട്. എയര്‍കണ്ടീഷനില്‍ ഘടിപ്പിച്ചിരിക്കുന്ന യു.വി.സി.യില്‍ നിന്നും പ്രസരിക്കുന്ന ആള്‍ട്രാവയലറ്റ് രശ്മികള്‍ അതിലൂടെ കയറുന്ന വായുവില്‍ അടങ്ങിയിരിക്കുന്ന കോവിഡ്19 അടക്കമുള്ള വൈറസുകളുടെ ഡി.എന്‍.എ./ആര് എന്‍.എ. യുടെ രൂപ മാറ്റം വരുത്തിയാണ് ഇവയെ നശിപ്പിക്കുന്നത്.
. ചുരുങ്ങിയത് മൂന്നു വര്‍ഷം വരെ കേടാകാത്ത ഫില്‍റ്റര്‍ കഴുകാവുന്നതുമാണ്. ഇത്തരത്തിലുള്ള ഒരു ഫില്‍റ്റര്‍ 2.5 പി.എം. വരെ വായു ശുദ്ധീകരണം നടത്തുന്നു.
യു.വി.ജി.ഐ. ഘടിപ്പിച്ച റൂം ഏസി യിലൂടെ കടന്നു പോകുന്ന വായുവിലുള്ള വൈറസ് യു.വി. രശ്മികള്‍ ഏല്ക്കുമ്പോള് നിര്‍ജ്ജീവമാകുന്നു.
യു.വി.ജി.ഐ. ഘടിപ്പിച്ച കുഴല്‍ വഴിയുള്ള ഏസി യില്‍ കുഴല്‍ വഴി വായു കടന്നു പോകുമ്പോള്‍ അകത്തളത്തിലെ യൂണിറ്റില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ നിന്നും വരുന്ന യു.വി. രശ്മികള്‍ വൈറസിനെ നി?ജ്ജീവമാക്കുന്നു. നിലവിലുള്ള ഏസി യുണിറ്റുകളിലും ഇത് ഘടിപ്പിക്കാവുന്നതാണ്. ബ്ലൂ സ്റ്റാര്‍ ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ ബി.ത്യാഗരാജ? പറഞ്ഞു.
വീട്, ജോലി സ്ഥലം, വലിയ വ്യവസായ സ്ഥാപനങ്ങള്‍, മാളുകള്‍, ആശുപത്രികള്‍ എയല്‍ കണ്ടീഷന്‍ ചെയ്ത അടഞ്ഞ സ്ഥലങ്ങളില്‍ എവിടെയായാലും അവിടത്തെ വായു ശുദ്ധീകരിച്ച് വൈറസിന്റെ വ്യാപനം തടയാനുള്ള നൂതന സംവിധാനങ്ങള്‍ ബ്ലൂ സ്റ്റാര്‍ നല്‍കുന്നുണ്ട്