AUTOBUSINESS

പുതിയ BMW R 1300 GS ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ പുതിയ ബിഎംഡബ്ല്യു ആര്‍ 1300 ജിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായി (CBU) ലഭ്യമാകും, 2024 ജൂണ്‍ അവസാനം മുതല്‍ ഡെലിവറികള്‍ ആരംഭിക്കും.
ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു, നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് R 80 G/S ഉപയോഗിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് ടൂറിംഗ് എന്‍ഡ്യൂറോകളുടെ പുതിയ വിഭാഗം സ്ഥാപിച്ചു.
ബോക്‌സര്‍ എന്‍ജിനുള്ള ബിഎംഡബ്ല്യു ജിഎസ് അന്നുമുതല്‍ മത്സരരംഗത്തെ അനിഷേധ്യ നേതാവാണ്. പുതിയ ബിഎംഡബ്ല്യു ആര്‍ 1300 ജിഎസിനൊപ്പം, ജിഎസിനെ കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതില്‍ ബിഎംഡബ്ല്യു മോട്ടോറാഡ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് പവര്‍, സുഖം, ചടുലത എന്നിവയുടെ മികച്ച സംയോജനമാണ്, ഇത് ഏത് ഭൂപ്രദേശത്തിനും അനുയോജ്യമായ മോട്ടോര്‍സൈക്കിളാക്കി മാറ്റുന്നു. വൈവിധ്യവും ആകര്‍ഷണീയതയും കൊണ്ട്, ഏറ്റവും പുതിയ ബിഎംഡബ്ല്യു ഞ 1300 ഏട ഉയര്‍ന്ന പ്രതീക്ഷകളെപ്പോലും മറികടക്കും. ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ല, പ്രത്യേകിച്ച് ഓഫ് റോഡ്.
കൂടാതെ, വ്യക്തിഗതമാക്കലിനായി മൂന്ന് ഓപ്ഷന്‍ സ്‌റ്റൈലുകളും ലഭ്യമാണ് – സ്‌റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക്, സ്‌റ്റൈല്‍ ജിഎസ് ട്രോഫി, 719 ട്രമുന്റാന.എക്കാലത്തെയും ശക്തമായ ബിഎംഡബ്ല്യു ബോക്‌സര്‍ എഞ്ചിന്‍.
മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് 12 കിലോഗ്രാം ഭാരം ലാഭിക്കുന്ന തികച്ചും പുതിയ ഡിസൈന്‍.നൂതന രൂപകല്പനയുള്ള പുതിയ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍.
എഞ്ചിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍ (MSR), ഡൈനാമിക് ബ്രേക്ക് അസിസ്റ്റ് (DBC), ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ (HSC) എന്നിവ സ്റ്റാന്‍ഡേര്‍ഡായി.
ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോയും റൈഡിംഗ് മോഡുകളും ഉള്ള സ്റ്റാന്‍ഡേര്‍ഡ് ഡൈനാമിക് പാക്കേജ്.
7750 rpmþÂ 107 kW (145 hp) ഉല്‍പ്പാദിപ്പിക്കുകയും 6500 rpmþÂ 149 Nm പരമാവധി ടോര്‍ക്ക് വികസിപ്പിക്കുകയും ചെയ്യുന്ന ഈ ശ്രേണിയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ആങണ ബോക്‌സര്‍ എഞ്ചിനാണ് ഇത്.
പുതിയ BMW R 1300 GS³sd ബോക്‌സര്‍ എഞ്ചിനില്‍ വാല്‍വ് സമയവും വാല്‍വ് സ്‌ട്രോക്കും മാറ്റുന്നതിനുള്ള അതുല്യമായ BMW ShifCtam സാങ്കേതിക വിദ്യയും സജ്ജീകരിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button