BREAKING NEWSKERALALATEST

ബേപ്പൂരില്‍നിന്നു കടലില്‍ പോയ ബോട്ടില്‍ കപ്പലിടിച്ചു; 3 തൊഴിലാളികള്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂരില്‍നിന്നു മത്സ്യ ബന്ധനത്തിനു പോയ യന്ത്രവല്‍കൃത ബോട്ടില്‍ വിദേശക്കപ്പല്‍ ഇടിച്ച് 3 തൊഴിലാളികള്‍ മരിച്ചു. 9 പേരെ കാണാതായി. രക്ഷപ്പെടുത്തിയ ബംഗാള്‍ സ്വദേശി സുനില്‍ ദാസ്, തമിഴ്‌നാട്ടുകാരന്‍ വേല്‍മുരുകന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവിനു 60 നോട്ടിക്കല്‍ മൈല്‍ അകലെ കഴിഞ്ഞ രാത്രിയാണ് അപകടം. 11നു രാത്രി ബേപ്പൂര്‍ ഹാര്‍ബറില്‍നിന്നു പോയ ഐഎഫ്ബി റബ്ബ ബോട്ടില്‍ എപിഎല്‍ ലീ ഹാവ്‌റെ എന്ന വിദേശ ചരക്കുകപ്പലാണ് ഇടിച്ചത്. 14 തൊഴിലാളികള്‍ ഉണ്ടായിരുന്നു.
കാണാതായവര്‍ക്കായി മംഗളൂരു തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചില്‍ നടത്തുന്നുണ്ട്. ബേപ്പൂര്‍ മാമന്റകത്ത് ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. തമിഴ്‌നാട് കുളച്ചല്‍, ഒഡിഷ, ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പെട്ട തൊഴിലാളികള്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker