KERALAKOZHIKODELATESTLOCAL NEWS

നാദാപുരത്ത് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കല്ലാച്ചി കോടതി റോഡിലുള്ള ഓഫീസിന് നേരെ രാത്രി ഒമ്പത് മണിയോടെയാണ് ബോംബേറ് ഉണ്ടായത്. കെട്ടിടത്തിന്റെ സൺഷൈഡിൽ പതിച്ച ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്.

നാദാപുരം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker