ഡച്ച് നോവലിസ്റ്റായ മാരികെ ലുക്കാസ് റിജന്‍വെല്‍ഡിന് ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ്. ‘ദ് ഡിസ്കംഫര്‍ട് ഓഫ് ഈവനിങ്’ എന്ന നോവലാണ് 28 വയസുള്ള മാരികെ ലുക്കാസ് റിജന്‍വെല്‍ഡിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഡച്ച് ഭാഷയില്‍ രചിക്കപ്പെട്ട ഈ നോവല്‍ ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തത് മൈക്കല്‍ ഹച്ചിന്‍സനാണ്. പുരസ്കാര തുക എഴുത്തുകാരിക്കും വിവര്‍ത്തകനും തുല്യമായിപങ്കിട്ട് നല്‍കും. ബുക്കര്‍ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് മാരികെ.
ഐസ് സ്കേറ്റിംഗിന് പോകാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സഹോദരന് മാത്യൂസിനോട് പ്രകോപിതനായ ജാസ് എന്ന 10 വയസ്സുകാരി പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് നോവല്‍. നോവലിസ്റ്റിന്റെ സ്വന്തം അനുഭവങ്ങള്‍ തന്നെ.യാണ് നേവലിലും വിവരിക്കുന്നത്. മാരികെയുടെ 12 വയസ്സുള്ള സഹോദരന് ഒരു ബസ് അപകടത്തിലാണ് മരിക്കുന്നത്. അതാണ് നോവലിന്റെ പ്രമേയവും.
നെതര്‍ലണ്ടിലെ നോര്‍ത്ത് ബ്രാന്‍ബാന്റ് ആണ് മാരികെ ലുക്കാസിന്റെ സ്വദേശം. രാവിലെ കാലിവളര്‍ത്തല്‍ കേന്ദ്രത്തിലും ഉച്ചയ്ക്ക് ശേഷം എഴുത്തും. ഇതാണ് മാരികെയുടെ ജീവിതം. സമൂഹ മാധ്യമങ്ങളിലും മാരികെ സജീവമാണ്.
ഒരു നോവലിസ്റ്റ് ആകുന്നതിന് മുന്‍പ് കവിയായാണ് മാരികെ ഡച്ച് സാഹിത്യലോകത്ത് അറിയപ്പെട്ടിരുന്നത്. അവരുടെ രണ്ടു കവിതാസമാഹാരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഏകയും അന്തര്‍മുഖയുമായ ഒരു എഴുത്തുകാരിയെയാണ് അവരുടെ കവിതയില്‍ കാണാനാകുന്നതെങ്കില്‍ ആദ്യ നോവല്‍ കുറച്ചുകൂടെ മ്ലാനമാണ്. ഒരേ സമയം ശക്തവും, ദാരുണവും ആയ ഒരു ജീവിത പശ്ചാത്തലത്തെയാണ് ‘വൈകുന്നേരത്തെ അസ്വസ്ഥത’ കാട്ടിത്തരുന്നത്. അവിടെ നിരാശയും, വിഷാദവും തളം കെട്ടി നില്കുന്നു.
ബുക്കര്‍ സമ്മാനത്തിന് ചുരുക്ക പട്ടികയില്‍ ആറ് പുസ്തകങ്ങളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. സൗത്ത്ബാങ്ക് സെന്ററിലെ സാഹിത്യ വിഭാഗം മേധാവി ഹെഡ് ടെഡ് ഹോഡ്ജിന്‍സണ്‍ ആയിരുന്നു ജൂറി അധ്യക്ഷന്‍. എഴുത്തുകാരനും കവിയുമായ വലേറിയ ലൂയിസെല്ലി, വിവര്‍ത്തകനും എഴുത്തുകാരനുമായ (മാന്‍ ബുക്കര്‍ പ്രൈസ് ജേതാവ്) ജെന്നിഫര്‍ ക്രോഫ്റ്റ്, വില്ലാ ഗില്ലറ്റ് ഡയറക്ടര്‍ ലൂസി കാമ്പോസ് എന്നിവരായിരുന്നു അംഗങ്ഹള്‍.
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് യുകെയിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. അവര്‍ഡ് തുക രചയിതാവിനും വിവര്‍ത്തകനും തുല്യമായി വീതിച്ചു നല്‍കും. വിഭജിച്ചിരിക്കുന്നു.