LATESTNATIONAL

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്; ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കും

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. നിയന്ത്രണം അനിശ്ചിതകാലത്തേക്കുള്ളതാവുമെന്ന് കരുതുന്നില്ല. നിലവിലുള്ള മറ്റ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പ്രതികരിച്ചു.
ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ആശങ്കയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യ ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഡിസംബര്‍ അവസാനം വരെയാണ് നിയന്ത്രണം.
ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്

Related Articles

Back to top button