BREAKING NEWS

കര്‍ഷകരോട് പ്രതിജ്ഞാബദ്ധമെന്ന് നിര്‍മല; ആര്‍ത്തുവിളിച്ച് പരിഹസിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: കര്‍ഷകക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 2020ല്‍ 75,060 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ഗുണം ലഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ അവകാശവാദത്തെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയും ആര്‍ത്തുവിളിച്ചും പരിഹസിച്ചു. ബജറ്റ് അവതരണത്തിന് തുടക്കത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കിയും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്ന് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കും അസംഘടിതവിഭാഗങ്ങള്‍ക്കും നേരിട്ട് പണമെത്തിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker