BREAKING NEWS

ബജറ്റിന് ആറ് ‘തൂണുകള്‍’; സ്വയംപര്യാപ്ത ഭാരതം ലക്ഷ്യം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുന്‍നിര്‍ത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേര്‍ണന്‍സ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകള്‍ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞു.
ആസ്‌ത്രേലിയയ്‌ക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ പരാമര്‍ശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിന് പ്രാമുഖ്യം നല്‍കിക്കൊണ്ടായിരിക്കും ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതി.യും ധനമന്ത്രി പ്രഖ്യാപിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker