LATESTNATIONAL

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; ബജറ്റിലും സൂചന നല്‍കി ധനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്ന് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കും അസംഘടിതവിഭാഗങ്ങള്‍ക്കും നേരിട്ട് പണമെത്തിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബജറ്റവതരണത്തിന്റെ തുടക്കത്തില്‍ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. രാജ്യം കോവിഡ് പോരാട്ടത്തില്‍ വിജയിച്ചുവെന്ന് മന്ത്രി അവകാശപ്പെട്ടു. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നുവെന്നും ധനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്തിയില്‍ ഊന്നിയുള്ള നയപരിപാടികള്‍ തുടരും.
പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകുമെന്നും ധനമന്ത്രി. ആഗോള സമ്പദ്ഘടന തകര്‍ന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. 27.1 ലക്ഷം കോടി രൂപയുടെ മൂന്ന് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകള്‍ പ്രഖ്യാപിച്ചു. 2.76 ലക്ഷം കോടിയുടെ ഗരീബ് കല്യാണ്‍ യോജന നടപ്പാക്കിയെന്നും ധനമന്ത്രി.

Related Articles

Back to top button