കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2024 – 25ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഏഴാമത്തെ ബജറ്റുമാണിത്. ബജറ്റ് 2024-ന് മുന്നോടിയായി, ഇന്ത്യയിലെ ബജറ്റിന്റെ ചരിത്രം ഒന്നുനോക്കാം, ഇന്ത്യയുടെ ഭാവി പ്രതീക്ഷകളുടെ അടിത്തറയിട്ടത് ആരാണെന്ന് അറിയാം..
ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റ്
1860 ഏപ്രില്‍ 7 ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വില്‍സണ്‍ ആണ് യൂണിയന്‍ ബജറ്റ് ആദ്യമായി അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റില്‍, വരുമാന സ്രോതസിന്റെ നാല് ഘടകങ്ങള്‍ പ്രതിപാദിക്കപ്പെട്ടു. ബജറ്റില്‍ സ്വത്ത്, തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്സ്, സെക്യൂരിറ്റികള്‍, ശമ്പളം, പെന്‍ഷന്‍ വരുമാനം എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കണക്കിലെടുക്കുന്നു. എന്നാല്‍ അന്ന് രണ്ട് നികുതി സ്ലാബുകളേ ഉണ്ടായിരുന്നുള്ളൂ
ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനം 500 രൂപയില്‍ കുറവാണെങ്കില്‍ രണ്ട് ശതമാനം നികുതിയും. അതേസമയം 500 രൂപയില്‍ കൂടുതലുള്ള വരുമാനം ഉണ്ടെങ്കില്‍ 4 ശതമാനം നികുതിക്കും വിധേയമായിരുന്നു. ഇതനുസരിച്ച് 500 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ 10 രൂപ നികുതിയും ഉയര്‍ന്ന വരുമാനമുള്ളവര്‍ 20 രൂപ നികുതിയും അടക്കേണ്ടി വന്നു.
ഇന്ത്യയിലെ ആദ്യ ബജറ്റ്
ഇന്ത്യ അതിന്റെ ആദ്യത്തെ സ്വതന്ത്ര ബജറ്റിന് സാക്ഷ്യം വഹിച്ചത് എപ്പോഴാണ് എന്ന് അറിയാമോ 1947 നവംബര്‍ 26 നാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചത്. അക്കാലത്ത് ധനമന്ത്രിയായിരുന്ന ആര്‍ കെ ഷണ്‍മുഖം ചെട്ടിയായിരുന്നു ബജറ്റ് അവതരിപ്പിച്ചത്.
സമയ മാറ്റം
ബ്രിട്ടീഷ് പാരമ്പര്യം പിന്തുടര്‍ന്ന് 1999 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തില്‍ 5 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 1999ല്‍ അന്തരിച്ച ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് ബജറ്റ് അവതരണ സമയം രാവിലെ 11 മണിയായി ക്രമീകരിച്ചത്. കേന്ദ്ര ബജറ്റ് മാസത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ അവതരിപ്പിക്കുന്ന പതിവിന് വിപരീതമായി, 2017 മുതല്‍ അരുണ്‍ ജെയ്റ്റ്ലി ഫെബ്രുവരി 1 ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി. 1955 വരെ യൂണിയന്‍ ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഹിന്ദിയിലും ഇംഗ്ലീഷിലും ബജറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.
പേപ്പറിനോട് ‘നോ’ പറഞ്ഞത്
കൊവിഡ് -19 പൊട്ടിപ്പുറപ്പെട്ടതോടെ 2021-2022 ലെ ബജറ്റില്‍ നിന്ന് പേപ്പര്‍ ഒഴിവാക്കി, സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് പേപ്പര്‍ ഒഴിവാക്കിയത്. ഇന്ദിരാഗാന്ധിക്ക് ശേഷം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ചരിത്രത്തിലെ രണ്ടാമത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. ഹാര്‍ഡ് കോപ്പി ഒഴിവാക്കി ടാബ്ലെറ്റില്‍ സോഫ്റ്റ് കോപ്പി ഉപയോഗിച്ചാണ് നിര്‍മല സീതാരാമന്‍.ബജറ്റ് അവതരിപ്പിച്ചത്.