LATESTNATIONAL

ശ്മശാനത്തിലെ കെട്ടിട മേല്‍ക്കൂര തകര്‍ന്നു; സംസ്‌കാര ചടങ്ങിന് എത്തിയ 18 പേര്‍ മരിച്ചു

മുറാദ് നഗര്‍: ഉത്തര്‍ പ്രദേശില്‍ ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തമുണ്ടായത്. ശവസംസ്‌കാര ചടങ്ങിനിടെ ആളുകള്‍ക്ക് മേലേക്ക് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട 32 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Related Articles

Back to top button