MARKET

പ്രൈമ എല്‍ഇഡി ബള്‍ബ് ശ്രേണിയുമായി ജാഗ്വാര്‍

കൊച്ചി : ഉത്സവവേളകളെ പ്രകാശമാനമാക്കാന്‍ ജാക്വാര്‍, പ്രൈമ എല്‍ഇഡി ബള്‍ബുകളുടെ വിപുലമായ ശേഖരം അവതരിപ്പിച്ചു. വൈദ്യുതി വ്യതിയാനം വരുത്തുന്ന മങ്ങലുകള്‍ക്കും മറ്റു തകരാറുകള്‍ക്കും പ്രതിവിധിയാണ് ജാഗ്വാര്‍ പ്രൈമ എല്‍ഇഡി ബള്‍ബുകള്‍.
അഞ്ചു വിവിധ ഡിസൈന്‍ റേഞ്ചുകളില്‍ ഇവ ലഭ്യമാണ്. 4950 ലൂമന്‍ പ്രകാശം വിന്യസിപ്പിക്കുന്ന ഹൈവാട്ടേജ് ബള്‍ബുകളും 0.5 വാട്ട് ലോവാട്ടേജ് ബള്‍ബുകളും ഈ ശ്രേണിയില്‍ ലഭ്യമാണ്. ബി22 ഇ27 ബള്‍ബുകളും ഇതിലുള്‍പ്പെടുന്നു. 100 രൂപ മുതല്‍ 300 രൂപ വരെയാണ് വിലനിലവാരം.
മികച്ച വൈദ്യുത വ്യതിയാന സംരക്ഷണത്തോടു കൂടിയ പുതിയ എല്‍ ഇ ഡി ബള്‍ബ് നാല് കെ വി വരെയുള്ള വൈദ്യുതി വ്യതിയാനങ്ങളില്‍ നിന്ന് ഫ്യൂസിനു സംരക്ഷണം നല്‍കുന്നു. പ്രൈമ എല്‍ഇഡി ബള്‍ബുകളുടെ സവിശേഷതകള്‍ വ്യക്തമാക്കുന്ന പുതിയ ഒരു ടിവി പരസ്യവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.960ല്‍ എന്‍ എന്‍ മെഹ്‌റ സ്ഥാപിച്ച ജാക്വാര്‍ ഗ്രൂപ്പ്, വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന സമ്പൂര്‍ണ്ണ ബാത്‌റൂം ആന്‍ഡ് ലൈറ്റിങ് സൊല്യൂഷന്‍സ് ആണ് ജാക്വാര്‍ ഗ്രൂപ്പ്. ആര്‍ടൈസ്, ജാക്വാര്‍, എസ്‌കോ എന്നിവയാണ് കമ്പനിയുടെ പ്രീമിയം ലക്ഷ്വറി ബ്രാന്‍ഡുകള്‍.
യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസിഫിക്, ആഫ്രിക്ക, സാര്‍ക്ക് രാജ്യങ്ങള്‍ ഉള്‍പ്പടെ 45 രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിദ്ധ്യമുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker