ന്യൂഡല്‍ഹി :റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവുമധികം വില്‍പ്പനയുള്ള മോട്ടോര്‍സൈക്കിളായ ക്ലാസിക് 350 ന്റെ രണ്ട് കളര്‍ വകഭേദങ്ങള്‍ കൂടി വിപണിയിലെത്തി മെറ്റലോ സില്‍വര്‍, ഓറഞ്ച് എംബെര്‍. എന്നിവയാണ് പുതിയ നിറങ്ങള്‍.
കഌസിക് 350ന് കൂടുതല്‍ യുവത്വവും പുതുമയും ഈ നിറങ്ങള്‍ പ്രദാനം ചെയ്യുന്നു. പുതിയ വേരിയന്റുകളിലെ അലോയ് വീലും റ്റിയുബില്ലാത്ത ടയറും സാഹസികരായ സഞ്ചാരികള്‍ക്ക് മികച്ച നിയന്ത്രണം ലഭ്യമാക്കുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ അവതരിപ്പിച്ച ഭമെയ്ക്ക് ഇറ്റ് യുവേഴ്സ്ഭ ( എം ഐ വൈ ) ഇപ്പോള്‍ കഌസിക് 350 നും ബാധകമാക്കിയിട്ടുണ്ട്. മോട്ടോര്‍ സൈക്കിള്‍ ബുക്ക് ചെയ്തതിനു ശേഷം അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സംവിധാനമാണ് എം ഐ വൈ. റോയല്‍ എന്‍ഫീല്‍ഡ് ആപ്പ് വഴിയോ ഷോറൂമുകളെ സമീപിച്ചോ ഈ മാറ്റങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്. അപ്പോള്‍ ഈ മാറ്റങ്ങളോടുകൂടിയ ബൈക്കാണ് ചെന്നൈയിലെ ഫാക്റ്ററിയില്‍ നിന്നെത്തുക.
പുതിയ ക്ലാസിക് 350 വേരിയന്റുകള്‍ ഷോറൂമുകളിലെത്തിയിട്ടുണ്ട്.1,83,164/ രൂപയാണ് വില (എക്സ്ഷോറൂം ഡല്‍ഹി, ചെന്നൈ).