തിരുവനന്തപുരം: കേരളം കാത്തിരുന്ന ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. ക്രിസ്മസ്പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 12 കോടി രൂപ തമിഴ്നാട് തെങ്കാശി സ്വദേശി ഷറഫുദ്ദീന്. വിറ്റുപോവാതിരുന്ന ടിക്കറ്റാണ് ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ഭാഗ്യം കൊണ്ടുവന്നത്.
മലയാളിയാണെങ്കിലും വര്‍ഷങ്ങളായി തെങ്കാശിയിലാണ് ഷറഫുദ്ദീനും കുടുംബവും താമസിക്കുന്നത്. ആര്യങ്കാവിലെ ഏജന്‍സിയില്‍നിന്നാണ് ഇദ്ദേഹം വില്‍പ്പനയ്ക്കായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ഇതില്‍ ബാക്കിവന്ന ഒരേ ഒരു ടിക്കറ്റായിരുന്നു XG 358753. ഈ നമ്പറാണ് 12 കോടി നേടിയത്.
പ്രതീക്ഷയോടെ തന്നെയാണ് ഓരോതവണയും ടിക്കറ്റെടുക്കാറുള്ളതെന്നും ഇതുവരെ ചെറിയ തുകയൊക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ഷറഫുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞു. സമ്മാനത്തുക എന്തുചെയ്യണമെന്ന് സംബന്ധിച്ച് ഇപ്പോള്‍ മനസില്‍ ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങളായി തെങ്കാശിയില്‍ താമസിക്കുന്ന ഷറഫുദ്ദീന്റെ കുടുംബവേരുകളെല്ലാം കേരളത്തിലാണ്. പിതാവും മാതാവും മലയാളികളാണ്. ആര്യങ്കാവില്നിന്നാണ് ഇദ്ദേഹം വിവാഹംകഴിച്ചിരിക്കുന്നത്.