BREAKING NEWSLATESTWORLD

ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കുമെന്ന് മന്ത്രി; ഇസ്‌ലാമിക് സ്‌കൂളുകളും അടയ്ക്കും

കൊളംബോ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കുമെന്നും ആയിരത്തിലധികമുള്ള ഇസ്‌ലാമിക് സ്‌കൂളുകള്‍ അടയ്ക്കുമെന്നും ശ്രീലങ്കന്‍ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേശസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നതെന്നും മന്ത്രി പറയുന്നു.
‘ആദ്യകാലങ്ങളില്‍ മുസ്‌ലിം സ്ത്രീകളും പെണ്‍കുട്ടികളും ബുര്‍ഖ ധരിച്ചിരുന്നില്ല. ഇത് അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ്. ഞങ്ങള്‍ തീര്‍ച്ചയായും ഇത് നിരോധിക്കും’ വീരശേഖര മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് സ്‌കൂളുകള്‍ അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2019ല്‍ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് താത്കാലികമായി നിരോധിച്ചിരുന്നു.

Related Articles

Back to top button