BREAKINGKERALA

സൈഡ് കൊടുക്കാത്തതിന് ഹോണ്‍ മുഴക്കി, സ്വകാര്യബസിന് മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ സ്വകാര്യബസിന് മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍. ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് സൈഡ് കൊടുക്കാത്തതിന് ഹോണ്‍ മുഴക്കിയതോടെ. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവമുണ്ടായത്.
പിന്നില്‍ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ബസിന്റെ ഹോണ്‍ മുഴക്കിയപ്പോഴാണ് ഡ്രൈവറെ വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

Related Articles

Back to top button