കാസര്‍കോട്: ബസില്‍ യാത്രചെയ്യുകയായിരുന്ന യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്‌നതാപ്രദര്‍ശനം. കാഞ്ഞങ്ങാടുനിന്ന് ബേക്കലിലേക്ക് സ്വകാര്യബസില്‍ യാത്രചെയ്യുന്നതിനിടെയാണ് യുവതിക്ക് നേരേ സഹയാത്രികന്റെ നഗ്‌നതാപ്രദര്‍ശനമുണ്ടായത്. ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ബസിലെ സീറ്റിലിരിക്കുന്ന യാത്രക്കാരന്‍ ലൈംഗികചേഷ്ടകള്‍ കാണിക്കുന്നതും നഗ്‌നതാപ്രദര്‍ശനം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആറുവയസ്സുകാരിയായ മകള്‍ക്കൊപ്പം യാത്രചെയ്യുകയായിരുന്നു യുവതി. സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
62 Less than a minute