തിരുവനന്തപുരം : ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍ പിളര്‍പ്പിലേക്ക്, മുന്‍ മന്ത്രി സി.കെ നാണു അധ്യക്ഷനായ സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ പ്രസിഡണ്ടും മുന്‍ പ്രധാനമന്ത്രിയുമായ ദേവഗൗഡ പിരിച്ചുവിട്ടു, മാത്യു ടി തോമസിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചേക്കും. ദേവഗൗഡയുടെ നടപടി അംഗീകരിക്കില്ല എന്നു സി.കെ നാണു, കോവിഡ് പ്രോട്ട കോള്‍ പാലിച്ച് എല്ലാ ജില്ലകളിലും സമാന്തര കമ്മിറ്റി വിളിച്ചുകൂട്ടി ഭാവി പരിപാടി ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു.