LATESTBREAKING NEWSKERALA

സി.എം രവീന്ദ്രന് ബിനാമി ഇടപാടെന്ന് ഇ.ഡിക്ക് സംശയം; വടകരയിലെ 3 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എന്‍ഫേഴ്‌സമെന്റ് ഡയറക്ടറേറ്റ് വടകരയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സാംസങ്, ഒപ്പോ, വാന്‍ഹേസന്‍ ഷോറൂമുകളിലാണ് എന്‍ഫേഴ്‌സ്‌മെന്റ് പരിശോധന നടന്നത്.
എന്‍ഫേഴ്‌സ്‌മെന്റ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥാപന നടത്തിപ്പുകാരെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു. ഈ സ്ഥാപനങ്ങളില്‍ സി എം രവീന്ദ്രന് നിക്ഷേപമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രാഥമികമായ വിവരങ്ങള്‍ മാത്രമാണ് തേടിയതെന്നും ആവശ്യമുണ്ടെങ്കില്‍ വിശദമായ പരിശോധന നടത്തുമെന്നുമാണ് ഇഡി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഫിസിയോതെറപ്പിയും വിശ്രമവും ആവശ്യമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡാനന്തര പരിശോധനകള്‍ക്കാണ് രവീന്ദ്രന്‍ ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേററ്റിന്റെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറരുതെന്ന് രവീന്ദ്രനോട് സിപിഎം നിര്‍ദേശിച്ചു. വ്യക്തമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതെ ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. പാര്‍ട്ടി നിര്‍ദേശത്തിനു പിന്നാലെയാണ് രവീന്ദ്രന്‍ ആശുപത്രിവിട്ടതെന്നാണ് സൂചന. എത്ര വൈകിയാലും രവീന്ദ്രനെ കേന്ദ്ര ഏജന്‍സി ചോദ്യംചെയ്യുമെന്ന് സിപിഎം വിലയിരുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker