BREAKING NEWSKERALA

സി.എം രവീന്ദ്രനോട് ഇ.ഡി ആവശ്യപ്പെട്ടത് ഒന്‍പത് രേഖകള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ആവശ്യപ്പെട്ടത് ഒന്‍പത് രേഖകള്‍. രവീന്ദ്രന്റേയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, കഴിഞ്ഞ 5 വര്‍ഷത്തെ ആദായ നികുതി രേഖകള്‍,
കുടുംബത്തിന്റെ മുഴുവന്‍ സ്വത്ത് വിവരങ്ങള്‍, വിദേശയാത്രക്ക് പണം മുടക്കിയവരുടെ വിവരങ്ങള്‍, വിദേശ യാത്ര യുടെ വിശദാംശങ്ങള്‍ അഞ്ച് വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സി.എം രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിരുന്നു. നാലാം തവണയാണ് ഇ.ഡി നോട്ടിസ് നല്‍കുന്നത്. സി എം രവീന്ദ്രനോട് നാളെ ഹാജരാകണമെന്നാണ് നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇ.ഡി നടപടിക്കെതിരെ രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് നീക്കങ്ങള്‍ തടയണമെന്ന് ഹര്‍ജിയില്‍ അപേക്ഷിച്ചു. താന്‍ രോഗബാധിതനാണെന്ന് രവീന്ദ്രന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ എടുക്കുന്നത് തടയണമെന്നും ചോദ്യം ചെയ്യല്‍ വേളയില്‍ അഭിഭാഷകനെ അനുവദിക്കണമെന്നും രവീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരമുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചു. ഇ.ഡി തുടര്‍ച്ചയായി നോട്ടിസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണെന്നും തന്നെ ഏത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സി.എം രവീന്ദ്രന്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും താന്‍ പ്രതിയല്ലെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button