BREAKING NEWSKERALA

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ നാളെ ഇഡി ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്. ഐ ടി വകുപ്പിലെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കൂടാതെ ഇ ഡി വിവരങ്ങള്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് സി എം രവീന്ദ്രന്‍.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ച ലൈഫ് മിഷന്‍ പദ്ധതിക്ക് പുറമേ 4 വന്‍കിട പദ്ധതികള്‍കൂടി എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്.കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി, ടെക്‌നോപാര്‍ക്കിലെ ടോറസ് ടൗണ്‍ ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി അസി.ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ കത്തു നല്‍കിയിരുന്നു. പദ്ധതികളുടെ മറവില്‍ കള്ളപ്പണ ഇടപാടുകളോ റിയല്‍ എസ്റ്റേറ്റ് കമ്മിഷന്‍ കച്ചവടമോ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.

Related Articles

Back to top button