BREAKINGINTERNATIONALNATIONALNRIOTHERS

കാനഡയില്‍ ജോലിക്കായി ക്യൂ നില്‍ക്കുന്ന നൂറ് കണക്കിന് ഇന്ത്യന്‍, വിദേശ വിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍

ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഒന്നാം ലോക രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇന്ന് പുതിയ തരത്തിലാണ്. ജോലിയ്ക്ക് എന്നതിനേക്കാള്‍ പഠിക്കാനായാണ് ഇന്ന് കൂടുതല്‍ പേരും വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍, അവിടുത്തെ കനത്ത വാടകയും വിദ്യാഭ്യാസ ഫീസും ജീവിത ചിലവുകളും കൂട്ടിമുട്ടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ജോലികള്‍ക്ക് കൂടി പോകേണ്ട അവസ്ഥയാണുള്ളത്. പലപ്പോഴും ഏറ്റവും താഴെക്കിടയിലുള്ള ജോലിയാകും ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇതിനിടെയാണ് ഏവരെയും ആശങ്കയിലാക്കി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്.
ഹേ ഐ ആം നിഷാത് എന്ന ഇന്‍സ്റ്റാഗാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി,’ടിം ഹോര്‍ട്ടണ്‍സില്‍ തൊഴില്‍ മേള, പോരാട്ടം ഇനിയും വരാനിരിക്കുന്നു, എന്റെ സുഹൃത്തേ.’ ഒപ്പം നിഷാത് കാനഡയിലെ പാര്‍ടൈം ജോലി അന്വേഷണത്തെ കുറിച്ച് വിവരിക്കുന്നു. താന്‍ ടൊറന്റോയിലെ ഒരു വിദ്യാര്‍ത്ഥിയാണെന്നും ഒരു മാസമായി പാര്‍ട്ട് ടൈം ജോലിക്കായി അന്വേഷണത്തിലാണെന്നും നിഷാത് വീഡിയോയില്‍ പങ്കുവെച്ചു. കാനഡയിലെ ജനപ്രിയ കോഫി, ഫാസ്റ്റ് ഫുഡ് ശൃംഖലയായ ടിം ഹോര്‍ട്ടണ്‍സിന് മുന്നില്‍ ജോലി തേടി ക്യൂവില്‍ നില്‍ക്കുന്ന ഡസന്‍ കണക്കിന് ഇന്ത്യക്കാരും മറ്റ് വിദേശ വിദ്യാര്‍ത്ഥികളെയും ചിത്രീകരിച്ചു. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇന്ന് പാര്‍ട്ട് ടൈം ജോലിക്ക് വേണ്ടിയുള്ള കടുത്ത മത്സരമാണെന്ന് നിഷാത് വിശദീകരിക്കുന്നു. 30 മിനിറ്റ് നേരത്തെ ജോബ് ഫെയറില്‍ എത്തിയെങ്കിലും അപേക്ഷകരുടെ നീണ്ട ക്യൂവാണ് അവിടെ കാണാന്‍ കഴിഞ്ഞത്.
നീണ്ട നിര കണ്ട് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ച് സമീപത്തുള്ള വെള്ളക്കാര്‍ പോലും ഞെട്ടിയെന്നും നിഷാത് പാതി കളിയായും പാതി കാര്യമായും പറയുന്നു. ടിം ഹോര്‍ട്ടണ്‍സ് ജീവനക്കാര്‍ അവരുടെ ബയോഡാറ്റകള്‍ ശേഖരിച്ചു, അവരുടെ ഷെഡ്യൂളുകളെ കുറിച്ച് അവരോട് ചോദിച്ചു. അഭിമുഖത്തിനായി വിളിക്കാമെന്ന് പറഞ്ഞ് എത്തിയവരെയെല്ലാം തിരിച്ചയച്ചു. നിഷാത് താമസ സ്ഥലത്ത് നിന്നും ഏറെ അകലെയുള്ള മറ്റൊരു നഗരത്തില്‍ ജോലി തേടി പോയി. ‘എനിക്ക് ഏതെങ്കിലും കടയില്‍ ജോലി കിട്ടുമോ എന്നറിയില്ല. അതിനാല്‍ ഇന്നത്തേത് എന്റെ പോരാട്ട ദിവസമായിരുന്നു.’ നിഷാത് കൂട്ടിചേര്‍ക്കുന്നു. വീഡിയോ, പഠനത്തിനായെത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ അവസ്ഥ കൃത്യമായി ചിത്രീകരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ ഒരു പാര്‍ടൈം ജോലി പോലും ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. നിര്‍മ്മാണ പ്രവര്‍ത്തനവും ട്രക്ക് ഓടിക്കാനും പഠിക്കുക, കാനഡയില്‍ ജോലി കിട്ടും’ ഒരു കാഴ്ചക്കാരനെഴുതി. മറ്റ് ചിലര്‍ കാനഡയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞെന്നും ഇനി മറ്റെവിടേക്കെങ്കിലും നീങ്ങാനും ഉപദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button