KERALABREAKING NEWSHEALTH

ക്യാന്‍സര്‍ വ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്; ലക്ഷത്തിന് 135 പേര്‍ ക്യാന്‍സര്‍ രോഗികള്‍

വി കെ ജാബിര്‍
കോഴിക്കോട്: രാജ്യത്തെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കണക്കില്‍ ഒന്നാം സ്ഥാനത്താണ് കേരളമെന്നും ഏതാനും വര്‍ഷം മുമ്പ് ദ ലാന്‍സെറ്റ് ഓങ്കോളജി ശാസ്ത്ര മാസിക പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഓരോ ലക്ഷം പേരിലും 135ന് മുകളില്‍ ആളുകള്‍ കേരളത്തില്‍ അര്‍ബുദ ബാധിതരാണെന്നും ഡോ. രാഗേഷ് ആര്‍ നായര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇത് 105 ആണ്.
സ്ത്രീകളെക്കാള്‍ പുരുഷന്മാരില്‍ കൂടുതലായി കാണപ്പെടുന്ന രക്താര്‍ബുദമാണ് എട്ടു തരം ക്യാന്‍സറുകളില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത്. ഈ രംഗത്തെ മികച്ച ചികിത്സയും പരിചരണവും സ്വകാര്യമേഖലയും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ഇതേ പഠനം ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരമുള്ള നൂതന സംവിധാനങ്ങളുമായി ഹെമറ്റോളജി, ഹെമറ്റോഓങ്കോളജി, അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ വിഭാഗം കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഡോ. രാഗേഷ് നായര്‍.
രക്താര്‍ബുദ ചികിത്സാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഓങ്കോളജിസ്റ്റാണ്, ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്ന് ഇന്റേണല്‍ മെഡിസിനില്‍ എംഡിയും ക്ലിനിക്കല്‍ ഹെമറ്റോളജിയില്‍ ഡിഎമ്മും കരസ്ഥമാക്കിയ ഡോ. രാഗേഷ്.
മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കുള്ള ലോകോത്തര നിലവാരമുള്ള ചികിത്സാ സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചത്. കീമോ ഇമ്യൂണോതെറാപ്പി, മറ്റൊരു ദാതാവില്‍ നിന്ന് മജ്ജ സ്വീകരിച്ച് രോഗിക്ക് മാറ്റിവെക്കുന്ന രീതിയായ അലോജനിക് / ഓട്ടോലോഗസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് (ബിഎംടി), സിക്കിള്‍ സെല്‍ ബിഎംടി, ശരീരത്തില്‍ അനിയന്ത്രിതമായ തോതില്‍ ഹീമോഗ്ലോബിന്‍ രൂപപ്പെടുന്ന തലസീമിയ തുടങ്ങി വിവിധ തരം രക്താര്‍ബുദ ചികിത്സകള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാണ്. ആഗോള മാനദണ്ഡങ്ങള്‍ക്ക് തുല്യമായ പരിചരണം ഉറപ്പുവരുത്തുന്നതാണെന്നും മേയ്ത്ര സിഇഒ ഡോ. പി മോഹനകൃഷ്ണന്‍ പറഞ്ഞു.
മാരകമായ രക്താര്‍ബുദങ്ങള്‍ക്ക് മാത്രമല്ല, അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ആവശ്യമായ അവസ്ഥകള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ മേയ്ത്രയില്‍ സൗകര്യങ്ങളുണ്ട്. ഓട്ടോലോഗസ് ട്രാന്‍സ്പ്ലാന്റ് (രോഗിയുടെ തന്നെ രക്തകോശങ്ങള്‍ മാറ്റിവെക്കുന്ന രീതി), അലോജനിക് ട്രാന്‍സ്പ്ലാന്റ് (മറ്റൊരു ദാതാവില്‍ നിന്ന് രക്തകോശങ്ങള്‍ സ്വീകരിക്കുന്ന രീതി), ഹാപ്ലോയ്ഡന്റിക്കല്‍ ട്രാന്‍സ്പ്ലാന്റ് എന്നീ മൂന്ന് തരം മജ്ജമാറ്റിവെക്കല്‍ ശാസ്ത്രക്രിയകളാണ് നിലവിലുള്ളത്. ഇത്തരം അത്യാധുനിക ചികിത്സാ രീതികള്‍ മേയ്ത്രയിലെ ഹെമറ്റോളജി, ഹെമറ്റോഓങ്കോളജി ആന്‍ഡ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Back to top button