തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിടെ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഗിരിജകുമാരിയാണ് മരിച്ചത്. രാവിലെ 11.30 മണിയോടെ ഭര്‍ത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീടുകള്‍ കയറിയിറങ്ങുന്നതിനിടെയായിരുന്നു അപകടം.
ഇടവഴിയിലൂടെ നടന്നു പോകുന്നതിനിടെ തൊട്ടടുത്തുള്ള വസ്തുവില്‍ മുറിക്കുകയായിരുന്ന മരം തെന്നി ഗിരിജയുടെ തലയില്‍ വീഴുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയര്പെഴ്സനായിരുന്നു.