മലപ്പുറം: വെള്ളിയാഴ്ച രാത്രി 7.40 ഓടെയായിരുന്നു നാടിനെ നടുക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ്ങിന് ഇടയില്‍ തെന്നിമാറുകയും അപകടത്തില്‍ പെടുകയുമായിരുന്നു. വിമാനം രണ്ടായി മുറിയുകയും വിമാനത്തിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടമായത്. മരിച്ച വിമാനത്തിന്റെ ക്യാപ്റ്റന്‍ ദീപക് വസന്ത് സതേയുടെ വിയോഗം എയര്‍ ഇന്ത്യയ്ക്കും രാജ്യത്തിനും ഏറെ നഷ്ടമാണ്.
തീഗോളമായി മാറേണ്ട വിമാനം കണ്ട്രോള് ചെയ്യുകയും അപകടത്തിന്റെ വ്യാപ്തി കുറയ്ക്കുകയും ചെയ്തത് ക്യാപ്റ്റന്‍ വസന്ത് സതേയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ്. എന്നാല്‍ അപകടത്തില്‍ അദ്ദേഹത്തിനും സഹ പൈലറ്റ് അഖിലേഷ് കുമാറിനും ജീവന് നല്‍കേണ്ടി വന്നു. 22 വര്‍ഷത്തെ സൈനിക ജീവിതത്തിനു ശേഷമാണ് ക്യാപ്റ്റന്‍ ദീപക് വസന്ത് സതേയ് എയര്‍ ഇന്ത്യയില്‍ ജോലിക്ക് പ്രവേശിച്ചത്. മുംബൈ സ്വദേശിയായ ഇദ്ദേഹം 1981 ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിച്ചു തുടങ്ങുന്നത്. പിന്നീട് 2003 ല്‍ വിരമിക്കുകയും തുടര്‍ന്ന് യാത്രാ വിമാനങ്ങള്‍ നിയന്ത്രിക്കാന്‍ എയര്‍ ഇന്ത്യയില്‍ പ്രവേശിക്കുകയായിരുന്നു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 58ാം സ്ഥാനം ഉണ്ടായിരുന്ന ആളാണ് ദീപക് വസന്ത് സതേയ്. അപകടം സമയം അതിശക്തമായ മഴ ഉണ്ടായിരുന്നതില്‍ വിമാനം റണ്‍വേയില്‍ ഇറക്കുന്നതിന് മുന്‍പ് തനിക്ക് കാഴ്ച ലഭിക്കുന്നില്ല എന്ന് അദ്ദേഹം കണ്ട്രോള് റൂമില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ആദ്യ ടേക്ക് ഓഫില്‍ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നടത്തിയ ടേക്ക് ഓഫിലാണ് വിമാനം അപകടത്തില്‍പെടുകയും 35 അടി താഴ്ചയിലേക്ക് മറിയുകയും ചെയ്തത്.