മാനന്തവാടി: നെഞ്ചുവേദന അനുഭവപ്പെട്ട വ്യക്തിയെ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴി കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് രോഗി മരിച്ചു.കാട്ടിമൂല ആറോല വളവനാട്ട് അഗസ്ല്യന് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ കണിയാരം ടൗണിലാണ് അപകടം. അഗസ്റ്റ്യനെയും കൊണ്ട് ജില്ലാ ആശുപത്രിയിലേക്ക് വരുമ്പോള്‍ നിയന്ത്രണം വിട്ടാണ് കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു.