പാരീസ്: ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ നടന്ന വെടിവെപ്പ്. പ്രവാചകനെ ആക്ഷേപിച്ചെന്ന് ആരോപിച്ചാണ് തോക്കുധാരികളായ ഭീകരര്‍ 12 പേരെ വെടിവെച്ച് കൊന്നത്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നിട്ട് അഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പുതി പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഷാര്‍ലി ഹെബ്ദോ മാഗസിന്റെ ഡയറക്ടര്‍ ലോറെന്റ് സോറിസോ.
ഞങ്ങള്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് ലോറന്റ് സോറിസോ വ്യക്തമാക്കുന്നു. ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല. ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കാമായിരുന്നു. അതിന് യാതൊരു തടസവുമില്ല. യോജിച്ച സമയത്തിനായി കാത്തിരിക്കുകയായിരുന്നു ഇതുവരെ. ആക്രമണക്കേസിലെ വിചാരണ ആരംഭിച്ച ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധിക്കരിക്കുന്നത് ഉചിതമായ സമയത്താണ്. ഇതാണ് യഥാര്‍ത്ഥ സമയമെന്നും സോറിസോ പറഞ്ഞു.
ഷാര്‍ലെ ഹെബ്ദോയുടെ ഓഫീസില്‍ നടന്ന ഭീകരാക്രമണ കേസിലെ 14 പേരുടെ വിചാരണ ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചത്. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വാരിക അവകാശപ്പെട്ടുവെന്നും മുഖപ്രസംഗത്തില്‍ മാഗസിന് വ്യക്തമാക്കി. ഇതിനിടെ പലരും കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കണമെന്ന് പറഞ്ഞെങ്കിലും അത് ചെയ്തില്ല. എന്നാല്‍ ഇതാണ് ഏറ്റവും മികച്ച സമയമെന്നും അവര്‍ വ്യക്തമാക്കുന്നു.
മുഹമ്മദ് നമ്പിയുടെ കാര്‍ട്ടൂണുമായി ബന്ധപ്പെട്ടാണ് 2015ല്‍ ഷാര്‍ലെ ഹെബ്ദോയുടെ ഓഫീസില്‍ ഭീകരാക്രമണം നടന്നത്. കാബു എന്നറിയപ്പെട്ടിരുന്ന കാര്‍ട്ടൂണിസ്റ്റ് ജീന്‍ കാബുറ്റ് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ചതാണ് ആക്രമണത്തിന് കാരണമായത്. മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. റോക്കറ്റ് ലോഞ്ചറുകളും റൈഫിളുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം നടത്തിയ സെയ്ദ്, ഷെരീഫ് എന്നീ ഭീകരര്‍ സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.
പുതിയതായി 12ലധികം വിവാദ കാര്‍ട്ടൂണുകളാണ് ഷാര്‍ലെ ഹെബ്ദോ അവരുടെ പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. 2005ല്‍ പ്രവാചകനെക്കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ 2006 ഫെബ്രുവരിയില്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുതലാണ് ഷാര്‍ലി എബ്ദോ വിവാദത്തിലായത്. ഈ കാര്‍ട്ടൂണുകളും ഉള്‍പ്പെട്ടതാണ് പുതിയ പക്തിയിലെ കാര്ട്ടൂണുകള്.