ഇന്ത്യന്‍ നിരത്തില്‍ ചീറിപ്പായാന്‍ ഇനി ഫെറാരി റോമയും

ഇന്ത്യന്‍ നിരത്തില്‍ ചീറിപ്പായാന്‍ ഇനി ഫെറാരി റോമയും

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ഫെറാരിയുടെ റോമ ഇന്ത്യന്‍ വിപണിയിലെത്തി. കാറിന്റെ അടിസ്ഥാന വകഭേദത്തിനു രാജ്യത്തെ ഷോറൂം വില 3.61 കോടി രൂപയാണ്. ഫെറാരിയുടെ മുംബൈ, ഡല്‍ഹി ഷോറൂമുകള്‍ റോമയ്ക്കുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്‍ജിന്‍ മുന്നിലും, റിയര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടുമായെത്തുന്ന സ്‌പോര്‍ട്‌സ് കാറില്‍ മുന്നിലും പിന്നിലും രണ്ടു വീതം സീറ്റുകളാണുള്ളത്. ഇരട്ട ടര്‍ബോ ചാര്‍ജര്‍ സഹിതമെത്തുന്ന 3.9 ലീറ്റര്‍ വി എയ്റ്റ് എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഈ എന്‍ജിന്‍ 620 ബി […]

യുവത്വത്തിന് കരുത്തിന്റെ ഹരം പകരാന്‍ ബിഎംഡബ്ല്യു GS 310 മോഡലുകള്‍ ഉടന്‍ എത്തുന്നു

യുവത്വത്തിന് കരുത്തിന്റെ ഹരം പകരാന്‍ ബിഎംഡബ്ല്യു GS 310 മോഡലുകള്‍ ഉടന്‍ എത്തുന്നു

ജര്‍മ്മന്‍ ആഡംബര മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബിഎസ്VI GS 310 ഇരട്ടകള്‍ ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കും. അടുത്തമാസം 10ാം തീയതിയോടെ മോഡലുകള്‍ക്കായുള്ള ഡെലിവറികളും ആരംഭിക്കും. GS 310 ഇരട്ടകള്‍ക്കായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് . 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു നിലവിലുണ്ടായിരുന്ന മോഡലുകള്‍ക്ക് എക്‌സ്‌ഷോറൂം വില. എന്നാല്‍ പുതുക്കിയ GS 310 R, G 310 GS മോഡലുകള്‍ക്ക് 20,000 മുതല്‍ 25,000 രൂപ വരെ വില കുറവ് […]

ആതര്‍ 450 എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ കൊച്ചിയില്‍ കിട്ടും

ആതര്‍ 450 എക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ കൊച്ചിയില്‍ കിട്ടും

ആതര്‍ 450 എക്‌സ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ ഡെലിവറി നവംബറില്‍. കൊച്ചിയിലാകും ആദ്യ ഡെലിവറിയെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്നാണ് ആതര്‍ 450 എക്‌സ് കൊച്ചിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 84 കോടി രൂപയാണ് ഹീറോ മോട്ടോകോര്‍പ്പ് ആതര്‍ എനര്‍ജിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. മെച്ചപ്പെട്ട പ്രകടനം, മികച്ച കണക്റ്റിവിറ്റി സവിശേഷതകള്‍, കൂടാതെ കൂടുതല്‍ ഇന്റലിജന്റ് ഫംഗ്ഷണാലിറ്റികള്‍ എന്നിവയാണ് ആതര്‍ 450ത വാഗ്ദാനം ചെയ്യുന്നത്. കമ്പനി വ്യക്തമാക്കി. ഇന്ത്യയിലുടനീളം ലഭ്യമാവുന്ന ലിമിറ്റഡ് എഡിഷന്‍ മോഡലായ ആതര്‍ 450ത […]

മാരുതിക്ക് കുതിപ്പു തന്നെ… ഓഗസ്റ്റിലെ വര്‍ധന 11 %

മാരുതിക്ക് കുതിപ്പു തന്നെ… ഓഗസ്റ്റിലെ വര്‍ധന 11 %

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവുമായി മാരുതി സുസുക്കി. 11 ശതമാനം വര്‍ധനവാണ് ഉല്‍പ്പാദനത്തില്‍ ഉണ്ടായത്. 1,23769 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേമാസം 111370 വാഹനങ്ങളായിരുന്നു നിര്‍മ്മിച്ചത്. പാസഞ്ചര്‍ വാഹനങ്ങള്‍ 121381 എണ്ണം നിര്‍മ്മിച്ചു. 110214 എണ്ണമായിരുന്നു കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍മ്മിച്ചത്, വളര്‍ച്ച 10 ശതമാനം. ചെറു കാറുകളായ ഓള്‍ട്ടോയും എസ് പ്രസോയും 22208 എണ്ണം നിര്‍മ്മിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ 13814 ആയിരുന്നു എണ്ണം. 61 ശതമാനം വളര്‍ച്ചയാണ് ഈ കാറ്റഗറിയില്‍ നേടിയത്. വാഗണ്‍ആര്‍, […]

അതേ സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നോക്കി, പണി പാളി

അതേ സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നോക്കി, പണി പാളി

വയനാട്: ചെറിയ സ്ലാബിന് മുകളില്‍ ഒരിഞ്ച് മുന്നോട്ടോ പിറകിലോട്ടോ മാറിയാല്‍ വെള്ളത്തില്‍ വീഴുമായിരുന്ന കുറഞ്ഞ സ്ഥലത്ത് വളരെ നിസ്സാരമായി കാര്‍ വളച്ച് പാര്‍ക്ക് ചെയ്ത പിജെ ബിജുവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു തോടിന് കുറുകെയുള്ള ഒരൊറ്റപ്പെട്ട സ്ലാബിന് മുകളിലാണ് ഡ്രൈവിങ്ങിലെ തന്റെ മികവ് ഉപയോഗിച്ച് ബിജു ഇന്നോവ കാര്‍ അനായാസമായി വളച്ചെടുത്ത് പാര്‍ക്ക് ചെയ്യുകയും തിരിച്ച് ഇറക്കുകയും ചെയ്തത്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ വൈറലായ ആ വീഡിയോയില്‍, വാഹനം […]

സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇനിമുതല്‍ ഇലക്ട്രിക് കാറുകളിലേക്ക്

സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇനിമുതല്‍ ഇലക്ട്രിക് കാറുകളിലേക്ക്

തിരുവനന്തപുരം: കരാറടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വകുപ്പുകളും ഇനിമുതല്‍ ഇലക്ട്രിക് കാറുകളിലേക്ക്. ആദ്യ ഘട്ടത്തില്‍ 22 സര്‍ക്കാര്‍ ഓഫീസാണ് ഇലക്ട്രിക് കാറുകള്‍ വാടകയ്ക്ക് എടുക്കുക. ഇതോടെ ചെലവ് അഞ്ചിലൊന്നായി ചുരുങ്ങും. ഒരു മാസത്തെ വാടകയും എഗ്രിമെന്റും നല്‍കിയാല്‍ 30 ദിവസത്തിനകം അനര്‍ട്ട് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കും. ടാറ്റ ടിഗോര്‍ ഇവി, ടാറ്റ നെക്‌സോണ്‍ ഇവി, ഹ്യൂണ്ടായി ഇവി എന്നീ മോഡലുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ആറ് മുതല്‍ എട്ട് വര്‍ഷംവരെ കാലയളവില്‍ വാഹനം ലീസിന് എടുക്കാനാകും. […]

എസ്‌യുവികളുടെ രാജാവ് ജീപ്പ് ഗ്രാന്റ് വാഗണീര്‍ മടങ്ങിവരുന്നു

എസ്‌യുവികളുടെ രാജാവ് ജീപ്പ് ഗ്രാന്റ് വാഗണീര്‍ മടങ്ങിവരുന്നു

വാഹനലോകത്തെ രാജാക്കന്മാരാണ് എസ്‌യുവികളെങ്കില്‍ എസ്‌യുവികളുടെ രാജാവാണ് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് വാഗണീര്‍. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഈ മോഡല്‍ തിരികെ എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1962ല്‍ ജീപ്പ് അവതരിപ്പിച്ച ഐതിഹാസിക എസ്‌യുവിയാണ് വാഗണീര്‍. അമേരിക്കയിലെ ആദ്യ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള 4X4 വാഹനം ആയിരുന്ന ഇത്. 1963 മുതല്‍ 1991 വരെ അമേരിക്കന്‍ വിപണിയിലെ സാന്നിധ്യമായിരുന്നു ജീപ്പ് വാഗണീര്‍. 1991 ലാണ് വാഹനം കളമൊഴിഞ്ഞത്. ഇപ്പോഴിതാ 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരികയാണ് ഈ മോഡല്‍. […]

കാറുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു

കാറുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു

ഡല്‍ഹി: ഇന്ത്യയിലെ കാര്‍ ഉത്പാദനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതിനായി കയറ്റുമതി വര്‍ധിപ്പിക്കുക, യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ സംരക്ഷണ നടപടിയെന്ന രീതിയില്‍ കാറുകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദേശ നിര്‍മ്മാതാക്കള്‍ അവരുടെ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന റോയല്‍റ്റി പേയ്‌മെന്റിന്റെ അളവ് കുറയ്ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സികെഡി, എസ്‌കെഡി തീരുവ […]

വാഹനപ്രേമികളുടെ മുത്താണേ ടാറ്റ ഹാരിയര്‍

വാഹനപ്രേമികളുടെ മുത്താണേ ടാറ്റ ഹാരിയര്‍

2019 ജനുവരിയില്‍ വിപണിയില്‍ എത്തിയ ടാറ്റ ഹാരിയറിന് ഗംഭീര സ്വീകരണമാണ് തുടക്ക കാലത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ മോഡലുകളുടെ കടന്നുവരവോടെ എസ്‌യുവി പ്രേമികളെല്ലാം ഇവയുടെ പിന്നാലെയായി. ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍ തുടര്‍ന്ന് ഹാരിയറിന്റെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി. പ്രകടനത്തിലും സവിശേഷതകളിലും ഇത് എതിരാളികള്‍ക്ക് പിന്നിലായിരുന്നു എന്നതായിരുന്നു ടാറ്റയ്ക്ക് തിരിച്ചടിയായത്. 2019 ഹാരിയറിന് ഡ്യുവല്‍ ടോണ്‍ അലോയ്കളോ പനോരമിക് സണ്‍റൂഫോ ഇല്ലായിരുന്നു. […]

കൊവിഡ് പ്രതിരോധത്തിന് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകളുമായി ഹീറോ

കൊവിഡ് പ്രതിരോധത്തിന് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകളുമായി ഹീറോ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ നല്‍കി ഹീറോ മോട്ടോകോര്‍പ്. ഹീറോയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമാണ് ഇത്. ഹരിയാണയിലെ ധരുഹേര, രേവാരി തുടങ്ങിയ ആശുപത്രികള്‍ക്കായി നാല് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകളാണ് നല്‍കിയത്. ആംബുലന്‍സിന് സമാനമായ രോഗികളെ കിടത്തി ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ളസംവിധാനം ഈ ബൈക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളിലും താമസിക്കുന്ന രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനാണ് ഫസ്റ്റ് റെസ്‌പോണ്ടര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നത്. ഫസ്റ്റ് റെസ്‌പോണ്ടര്‍ വെഹിക്കിള്‍ ആയി എത്തുന്നത് […]

1 2 3