കനത്ത മഴയില്‍ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; പട്ടാമ്പിയിൽ ഒരു മരണം

കനത്ത മഴയില്‍ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; പട്ടാമ്പിയിൽ ഒരു മരണം

പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപ്പടിയില്‍ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു.പോക്കുപ്പടി സ്വദേശി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.വീടിൻറെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്.ഗുരുതര പരിക്കേറ്റ മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മറ്റു കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.തൃത്താല കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം.

കാട്ടാനയെ കണ്ട് ഭയന്നോടിയ പിതാവിന്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കാട്ടാനയെ കണ്ട് ഭയന്നോടിയ പിതാവിന്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ പിതാവിന്റെ കയ്യില്‍ നിന്നും തെറിച്ചു വീണ് മൂന്നു വയസുകാരന്‍ മരിച്ചു. പെരിയ ചോലക്ക് സമീപം പുതുപ്പാടി കോളനിയിലെ രാമചന്ദ്രന്റെ മകന്‍ റനീഷ് (3) ആണ് മരിച്ചത്. പിതാവിനും ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരിയായ പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആനമട എസ്റ്റേറ്റിനു സമീപത്തെ മാരിയമ്മന്‍ ക്ഷേത്രത്തിനോടുത്ത് വച്ചായിരുന്നു സംഭവം.. ആനമട എസ്റ്റേറ്റിലെ തൊഴിലാളിയാണ് രാമചന്ദ്രന്‍. എസ്റ്റേറ്റിലെ ജോലി കഴിഞ്ഞ് മകനും ഭാര്യാ സഹോദരിയായ സരോജിനി(16)ക്കുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വഴിയില്‍ കാട്ടാനയെ […]

പാലക്കാട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: കഞ്ചിക്കോട്ട് റെയിൽപ്പാളത്തിന് സമീപം മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ഹരി ഓം (26), കൻഹായ്, അരവിന്ദ് കുമാർ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 നാണ് സംഭവം. ഐഐടി ക്യാമ്പസിന് സമീപത്തെ റെയിൽപ്പാളത്തിന് അടുത്തുനിന്നാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ തട്ടിയാണ് മരണമെന്നാണ് പ്രാഥമികനിഗമനമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഹരി ഓമിനെ സമീപവാസികൾ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് തൊഴിലാളികൾ മണിക്കൂറുകളോളം മൃതദേഹം എടുക്കാൻ സമ്മതിച്ചില്ല. വാളയാർ, കസബ സ്റ്റേഷനുകളിലെ പൊലീസുകാരും […]

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍

കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും നിരീക്ഷണത്തില്‍

പാലക്കാട്: കീം പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഞ്ചിക്കോട് സ്വദേശിയായ ഇവരുടെ മകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. അധ്യാപികയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെയും 40 വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി. ഇവരുടെ മകള്‍ തമിഴ്‌നാട്ടിലായിരുന്നു. കുട്ടിയെ കൊണ്ടുവരാന്‍ ഇവര്‍ തമിഴ്‌നാട്ടില്‍ പോയിരുന്നു. രോഗം ഇവിടെ നിന്നാകാം ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. അധ്യാപികയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.