‘ധനസഹായം നല്‍കില്ല’; ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് ട്രംപ്

‘ധനസഹായം നല്‍കില്ല’; ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് ട്രംപ്

വാഷിംഗ്‍ടണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്ന് അമേരിക്ക. ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ല. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുന്ന അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ നേരത്തെയും അമേരിക്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. മുപ്പത് […]

കൊവിഡിനെ തോല്പിച്ച് ന്യൂസീലൻഡ്; അവസാന രോഗിയും ആശുപത്രി വിട്ടു

കൊവിഡിനെ തോല്പിച്ച് ന്യൂസീലൻഡ്; അവസാന രോഗിയും ആശുപത്രി വിട്ടു

ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു. മിഡില്മോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയാണ് ബുധനാഴ്ച ആശുപത്രി വിട്ടത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ രാജ്യത്ത് ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേ തുടർന്ന് ലോക്ക് ഡൗണിൽ ഇളവുകൾ നൽകാനും തീരുമാനമായിട്ടുണ്ട്. അമ്പത് ലക്ഷത്തോളം ജനസംഖ്യയുള്ള ന്യൂസീലൻഡിൽ ആകെ 1504 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 21 പേർ മരണപ്പെട്ടു. ബാക്കി 1462 പേരും രോഗമുക്തരായി. കൊവിഡ് രോഗം റിപ്പോർട്ട് ചെയ്തതു മുതൽ രാജ്യം […]

ലോകത്ത് കൊവിഡ് രോഗികള്‍ 58 ലക്ഷത്തിലേക്ക്; മരണം 3.5 ലക്ഷം കടന്നു

  ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷത്തിലേക്ക്. മരണം മൂന്ന് ലക്ഷത്തി അന്‍പതിനായിരത്തിലേക്ക് അടുക്കുന്നു. അമേരിക്കയിൽ, മരണം ഒരു ലക്ഷത്തി രണ്ടായിരം ആയി. രോഗബാധിതര്‍ പതിനേഴര ലക്ഷത്തോട് അടുക്കുകയാണ്. ബ്രസീലിൽ 19,461 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. റഷ്യയിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തി എഴുപതിനായിരം കടന്നു. 8,338 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ബ്രിട്ടനിൽ കൊവിഡ് മരണം വീണ്ടും കൂടുന്നു. രണ്ടായിരത്തോളം പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഒരുമാസത്തിലേറെ നീണ്ട വെന്റിലേറ്റർ ചികിത്സ […]

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു; ലോകത്ത് രോഗബാധിതര്‍ 56.81 ലക്ഷം

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു; ലോകത്ത് രോഗബാധിതര്‍ 56.81 ലക്ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 56,81,655 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔദ്യോഗിക ക​ണ​ക്കു​ക​ൾ. 3,52,156 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 24,30,517 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അതേ സമയം അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് മ​ര​ണം ഒ​രു ല​ക്ഷം ക​ട​ന്നു. 1,00,064 പേ​രാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​പ്പോ​ഴും ദി​നം​പ്ര​തി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ളു​ക​ൾ​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. <br> <br> 17,13,607 പേ​ർ​ക്കാ​ണ് […]

വാക്സിനില്‍ മുന്നേറ്റമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍

വാക്സിനില്‍ മുന്നേറ്റമെന്ന് ചൈന; പരീക്ഷണം നടത്തിയത് 108 പേരില്‍

ബെയ്‍ജിംഗ്: കൊവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തിന്‍റെ ആദ്യഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകര്‍. 108 പേരിൽ പരീക്ഷിച്ച വാക്സിന്‍ ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷി നൽകിയെന്ന് ചൈനീസ് ഗവേഷകർ അവകാശപ്പെടുന്നു. ആദ്യ ഘട്ട പരീക്ഷണത്തിന്‍റെ ഫലം അന്താരാഷ്ട്ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.  വാക്സിൻ പൂർണ്ണ വിജയമെന്ന് പറയാൻ ഇനിയും പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനയിൽ നിന്നാണെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണം. മിച്ചി​ഗണിൽ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കൾ ഉൾപ്പെട്ട സെമിനാറിൽ പങ്കെടുക്കവേയായിരുന്നു ട്രംപ് വീണ്ടും […]

അവശ്യസാധനങ്ങള്‍ക്കായി പൊലീസുമായി ചേര്‍ന്ന് കെഎസ് യുഎം സ്റ്റാര്‍ട്ടപ് ‘ഷോപ് സ് ആപ്’ പുറത്തിറക്കി

അവശ്യസാധനങ്ങള്‍ക്കായി പൊലീസുമായി ചേര്‍ന്ന് കെഎസ് യുഎം സ്റ്റാര്‍ട്ടപ് ‘ഷോപ് സ് ആപ്’ പുറത്തിറക്കി

തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള  ഇന്‍വെന്‍റ്ലാബ്സ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ് ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ഷോപ് സ് ആപ്’ പുറത്തിറക്കി. കേരള പൊലീസ് സൈബര്‍ഡോമിന്‍റെ സഹകരണത്തോടെ എല്ലാ വ്യാപാരസ്ഥാനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനാകുന്ന തരത്തിലാണ് ‘ഷോപ് സ് ആപ്’-ന് രൂപം നല്‍കിയത്. വിതരണക്കാരായി തൊഴില്‍ നേടാനും ആപ്പില്‍ സൗകര്യമുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും മൊത്ത, ചെറുകിട വ്യാപാരികള്‍ക്കുമൊപ്പം  വ്യക്തിഗത ഉല്‍പ്പാദകര്‍ക്കും ഈ പ്ലാറ്റ് ഫോമിലൂടെ    ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാം. ഈ സംവിധാനം […]