റായിഡു ഡൂപ്ലസി സെഞ്ചുറി കൂട്ടു കെട്ട്; ഉദ്ഘാടനമത്സരത്തില്‍ വിജയികളായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

റായിഡു ഡൂപ്ലസി സെഞ്ചുറി കൂട്ടു കെട്ട്; ഉദ്ഘാടനമത്സരത്തില്‍ വിജയികളായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

അബുദാബി : ഐപിഎല്‍ 13ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അഞ്ചു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സ് വിജയ ലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായിഡു, ഫാഫ് ഡൂപ്ലെസിസുമാണ് ചെന്നൈയുടെ വിജയ ശില്പികള്‍. രണ്ട് ഓവറിനുള്ളില്‍ തന്നെ മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്‌സണ്‍ (4) എന്നിവരെ നഷ്ടമായി തുടക്കം […]

ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി, തൊട്ടുപിന്നില്‍ രോഹിത് ശര്‍മ

ഐസിസി ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി കോഹ്ലി, തൊട്ടുപിന്നില്‍ രോഹിത് ശര്‍മ

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത് ശര്‍മയും തന്നെയാണ് മുന്നില്‍.ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്ക് പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ സ്ഥാനങ്ങളില്‍ തുടരുകയായിരുന്നു. 871 പോയിന്റുമായി വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍ 855 പോയിന്റാണുള്ളത്. പാക്കിസ്ഥാന്‍ താരം ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്. റാങ്കിങ്ങില്‍ ഇത്തവണ നേട്ടമുണ്ടാക്കിയത് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും […]

ശ്രീക്ക് ഇനി പേടിക്കാതെ കളിക്കളത്തിലിറങ്ങാം… വിലക്കൊക്കെ കഴിഞ്ഞല്ലോ

ശ്രീക്ക് ഇനി പേടിക്കാതെ കളിക്കളത്തിലിറങ്ങാം… വിലക്കൊക്കെ കഴിഞ്ഞല്ലോ

തിരുവനന്തരപും: ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കിന്റെ കാലവധി ഇന്നലെ അവസാനിച്ചു. ശ്രീശാന്തിന് ഇനി ക്രിക്കറ്റ് കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കി. തനിക്ക് സ്വാതന്ത്രം ലഭിച്ചെന്നും തനിക്കിനി കളിക്കാമെന്നും ശ്രീശാന്ത് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടിയായിരുന്നു. ക്രിക്കറ്റില്‍ നിന്നുള്ള താരത്തിന്റെ 7 വര്‍ഷത്തെ വിലക്ക് സെപ്തംബര്‍ 13ന് അവസാനിക്കുച്ചത്. തിങ്കളാഴ്ച മുതല്‍ ശ്രീശാന്തിന് വീണ്ടും കളിക്കാന്‍ ഇറങ്ങാം. ‘എനിക്ക് വീണ്ടും കളിക്കാന്‍ […]

ഐപിഎല്ലിലെ ഈ സീസണില്‍ സുരേഷ് റെയ്ന കളിക്കില്ല;താരം ഇന്ത്യയിലേക്ക് മടങ്ങി

ഐപിഎല്ലിലെ ഈ സീസണില്‍ സുരേഷ് റെയ്ന കളിക്കില്ല;താരം ഇന്ത്യയിലേക്ക് മടങ്ങി

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് സുരേഷ് റെയ്ന കളിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി താരം മടങ്ങിപ്പോയി. ചെന്നൈ സൂപ്പര്‍ കിംഗ്സ് വൈസ് ക്യാപ്റ്റനായിരുന്ന സുരേഷ് റെയ്ന കഴിഞ്ഞ ആഴ്ച സഹതാരങ്ങള്‍ക്കൊപ്പം യുഎഇയില്‍ എത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികത്കാട്ടി ഇന്ത്യയിലേക്ക് മടങ്ങിപ്പോയി. അതുകൊണ്ട് തന്നെ ഈ വര്‍ഷം താരം ഐപിഎല്‍ മത്സരത്തില്‍ പങ്കെടുക്കില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് അധികൃതര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന ഓഗസ്റ്റ് 21നാണ് […]

കോഹ്ലിക്കും അനുഷ്‌കയ്ക്കും പുതിയ അതിഥി ജനുവരി 2021 ന് എത്തും

കോഹ്ലിക്കും അനുഷ്‌കയ്ക്കും പുതിയ അതിഥി ജനുവരി 2021 ന് എത്തും

  വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറക്കുന്നു. വിരാട് കോഹ്ലി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.ജനുവരി 2021 ല്‍ കുഞ്ഞ് എത്തുമെന്ന കുറിപ്പോടെയാണ് ഇരുവരുടേയും ചിത്രം വിരാട് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചിരിക്കുന്നത്.ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നിറഞ്ഞിരുന്നുവെങ്കിലും ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് അവരുടെ വിവാഹ വാര്‍ത്ത പുറത്തുവരുന്നത്. ഡിസംബര്‍ 11 നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരാകുന്നത്. […]

നടാഷയുടെ കവിളില്‍ ചുംബിച്ച് പാണ്ഡ്യ, ചിത്രം നീക്കി ഇന്‍സ്റ്റഗ്രാം…

നടാഷയുടെ കവിളില്‍ ചുംബിച്ച് പാണ്ഡ്യ, ചിത്രം നീക്കി ഇന്‍സ്റ്റഗ്രാം…

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും പങ്കാളി നടാഷ സ്റ്റാന്‍കോവിച്ചും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. ദമ്പതികളുടെ ചിത്രങ്ങള്‍, നടാഷയുടെ ഗര്‍ഭകാല ചിത്രങ്ങള്‍, കുഞ്ഞിന്റെ ചിത്രങ്ങള്‍ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇതിനിടെ ഇരുവരുടെയും ഒരു ചിത്രം ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. പാണ്ഡ്യ നടാഷയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത്. ‘കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സിന് വിരുദ്ധ’മാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്‍സ്റ്റഗ്രാം ചിത്രം നീക്കം ചെയ്തത്.

ആദ്യത്തെ കാര്‍ മാരുതി 800 തിരികെ വേണം; കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ആദ്യത്തെ കാര്‍ മാരുതി 800 തിരികെ വേണം; കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: ജീവിതത്തില്‍ ആദ്യമായി വാങ്ങിയ വാഹനം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകും. അതിലെ ആദ്യ യാത്രയും ഒരിക്കലും മറക്കാനാകില്ല. എന്നാല്‍ ആ വാഹനം ഏതെങ്കിലും സമയത്ത് വില്‍ക്കേണ്ടി വന്നാല്‍ പിന്നീട് ചിലപ്പോള്‍ ഭയങ്കര നഷ്ടബോധം തോന്നിയേക്കാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇപ്പോള്‍ അങ്ങനെയൊരു അവസ്ഥയിലാണ്. ഒരു അഭിമുഖത്തിനിടെ തന്റെ ആദ്യവാഹനം കണ്ടെത്താന്‍ സഹായിക്കുമോ എന്ന് ചോദിച്ചിരിക്കുകയാണ് സച്ചിന്‍. ‘എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ കൈയിലില്ല. ആ കാര്‍ ഇപ്പോള്‍ […]

ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ

ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഡ്രീം ഇലവൻ

ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. 222 കോടി രൂപക്കാണ് കരാർ. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത പുറത്തുവിട്ടത്. അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് […]

മുതിർന്ന ക്രിക്കറ്റ് താരം കൊവിഡ് ബാധിച്ചു മരിച്ചു

മുതിർന്ന ക്രിക്കറ്റ് താരം കൊവിഡ് ബാധിച്ചു മരിച്ചു

ലക്ക്നൌ: ഉത്തര്‍ പ്രദേശ് മന്ത്രിയും, മുന്‍ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 73 കാരനായ ചേതന്‍ ചൗഹാന്‍. കഴിഞ്ഞ മാസം 12ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചിപ്പ ചൗഹാന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്നാണ്ഹരിയാനയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. വൈകുന്നരത്തോടെ നില കൂടുതല്‍ വഷളാവുകളും അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി, നേരത്തെ ഉന്നത വിദ്യാഭ്യാസമന്ത്രി കമലറാണി വരുണും […]

ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു

ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സുരേഷ് റെയ്‌നയും ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ എംഎസ് ധോണി വിരമിച്ച അതേ ദിവസം തന്നെയാണ് നാടകീയമായി റെയ്‌നയുടെയും വിരമിക്കല്‍ പ്രഖ്യാപനം. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളോടൊപ്പം ഇരിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയും റെയ്‌നയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് കളിക്കുന്നത്. ധോണി ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിയ കളിക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു റെയ്‌ന. ഇന്ത്യയുടെ […]

1 2 3