KERALALATESTNEWS

കേന്ദ്രമന്ത്രി വി മുരളീധരന്‍ കരിപ്പൂരില്‍

കോഴിക്കോട്: കരിപ്പൂരിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രവിദേശകാര്യമന്ത്രി വി മുരളീധരന്‍ എത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട അദ്ദേഹം പുലര്‍ച്ചെ അഞ്ചരയോടെയാണ് കരിപ്പൂരിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കരിപ്പൂരിലെത്തി അപകടസ്ഥലം സന്ദര്‍ശിക്കുകയും നില വിലയിരുത്തുകയും ചെയ്യുമെന്നാണ് വിവരം. രാവിലെ 9 മണിയോടെ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം കരിപ്പൂരിലെത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇതുവരെ അന്തിമസ്ഥിരീകരണമില്ല. അപകടത്തില്‍ പെട്ടവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളെയും ഇരുവരും കണ്ടേക്കും.
എന്താണ് കരിപ്പൂരില്‍ ഇത്തരത്തിലുള്ള അപകടം സംഭവിക്കാന്‍ കാരണമെന്നതില്‍ വിശദമായ അന്വേഷണം ഡിജിസിഎ നടത്തുമെന്ന് കേന്ദ്രവ്യാമയാനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജന്‍സികളുടെയും വിദഗ്!ധസംഘങ്ങളും കേന്ദ്രവിദേശകാര്യമന്ത്രി ഡല്‍ഹിയില്‍ നിന്ന് എത്തിയ അതേ വിമാനത്തില്‍ മുംബൈയില്‍ നിന്ന് കയറി, കരിപ്പൂരിലെത്തിയിട്ടുണ്ട്. അവരിപ്പോള്‍ അപകടസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പൊലീസുദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ക്കായി അവരെ സഹായിക്കാനെത്തിയിട്ടുണ്ട്.
ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം. ഇവിടെ നിന്ന് ബ്ലാക് ബോക്‌സ് അടക്കം കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ഇപ്പോള്‍ തുടര്‍ന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു. മന്ത്രി എ സി മൊയ്!ദീന്‍ ആണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വേണ്ടി ഏകോപനം നടത്തിയത്. മന്ത്രി കെ കെ ശൈലജ രാത്രി എല്ലാ ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നത് സംബന്ധിച്ചുള്ള ഏകോപനവും നടത്തി. സ്ഥലത്ത് ഇനിയാരും കുടുങ്ങിക്കിടപ്പില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് രക്ഷാപ്രവ!ര്‍ത്തനം അവസാനിപ്പിച്ചത്.

Related Articles

Back to top button