ENTERTAINMENT

ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ അന്തരിച്ചു

ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മൻ (48)അന്തരിച്ചു. കുടലിൽ ബാധിച്ച അർബുദത്തെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ചൽസിൽ വെച്ചാണ് മരണം.

ബ്ലാക്ക് പാന്തർ എന്ന മാർവെൽ ചിത്രത്തിലൂടെ ലോകം മുഴുവൻ അറിയപ്പെട്ട താരമാണ് ചാഡ്വിക് ബോസ്മൻ . ലോസ് ആഞ്ചൽസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മരണ സമയത്ത് ഭാര്യയും ബന്ധുക്കളും അടുത്തുണ്ടായിരുന്നു.

സൗത്ത് കാലിഫോർണിയയിൽ ജനിച്ച ചാഡ്വിക് ഹൊവാർഡ് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. ആദ്യ കാലങ്ങളിൽ ചെറിയ വേഷങ്ങളിവും ടിവി ഷോകളും ചെയ്തിരുന്ന ചാഡ്വിക് 2013 ലാണ് ശ്രദ്ധിക്കപ്പെടുന്നത്.

Related Articles

Back to top button