KERALABREAKING NEWS

കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ വന്‍ ചന്ദന ശേഖരം; പിടികൂടാന്‍ എത്തിയത് കളക്ടറും സംഘവും

കാസര്‍കോട്: ജില്ലാ കളക്ടറും സംഘവും ചേര്‍ന്ന് ചന്ദനം പിടികൂടി. കളക്ടറുടെ ഓഫീസിനു സമീപത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ചന്ദനം പിടികൂടിയത്.പുലര്‍ച്ചെ നാലരയ്ക്കായിരുന്നു സംഭവം. കളക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് വല്ലാത്ത ശബ്ദം കേള്‍ക്കുകയും തുടര്‍ന്ന് പോയി നോക്കുകയും ചെയ്ത ഘട്ടത്തിലാണ് സംഭവങ്ങള്‍ മനസ്സിലാകുന്നത്.

വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഈ സമയം ചന്ദനം കയറ്റുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കണ്ടെത്തുന്നത്.ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button