ചെങ്ങന്നൂര്‍: പഞ്ചലോഹവിഗ്രഹ കേസില്‍ സ്ഥാപനത്തിന്റെ ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രകാശ് പണിക്കര്‍, മഹേഷ് പണിക്കര്‍ എന്നിവര്‍ക്കെതിരെയാണ് വ്യാജ പരാതി നല്‍കിയതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കേസെടുത്തത്. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും തൊഴിലാളികളെ ആക്രമിച്ച ശേഷം കോടികള്‍ വിലയുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചുവെന്നായിരുന്നു ഉടമകളുടെ പരാതി.
എന്നാല്‍ വിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയില്‍ നിന്ന് തന്നെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു. ഉടമകള്‍ പറഞ്ഞതനുസരിച്ച് വിഗ്രഹം കുഴിയില്‍ കൊണ്ട് ഇട്ടു എന്ന് സ്ഥാപനത്തിലെ തൊഴിലാളികളില്‍ ഒരാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രിയില്‍ വിഗ്രഹ നിര്‍മ്മാണ ശാലയ്ക്ക് മുന്നില്‍ സംഘര്‍ഷമുണ്ടായത് ശരിയാണെന്നും മോഷണം നടന്നിട്ടില്ലെന്നും തുടക്കം മുതല്‍ പോലീസ് വ്യക്തമാക്കിയിരുന്നു