KERALALATEST

ബി.ജെ.പിക്ക് കേരളജനത ഒരിഞ്ച് സ്ഥലം കൊടുക്കില്ല, ജനങ്ങളുടെ പ്രതീക്ഷ യു.ഡി.എഫില്‍: രമേശ് ചെന്നിത്തല

ആലപ്പുഴ: യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാന്‍ പോകുന്ന തിരഞ്ഞെടുപ്പാണിത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍. ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
കേരളത്തില്‍ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താന്‍ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button