BREAKING NEWSKERALA

താന്‍ സ്പീക്കര്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തില്‍, അതിനാല്‍ ഉറച്ചു നില്‍ക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ക്കെതിരായി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി എന്ന പരിപാടി ജനാധിപത്യത്തിന്റെ കൊള്ളയാണ്. പ്രളയത്തില്‍ ജനം കഷ്ടപ്പെടുമ്പോള്‍ പണം ധൂര്‍ത്തടിക്കുകയായിരുന്നു. അതിന് അനുവദിക്കില്ലെന്നും സ്പീക്കറുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയവേ ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കൊള്ളയാണ് ഇവിടെ നടക്കുന്നത്. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവരുടെ അന്തസിന് ചേര്‍ന്ന കസേര വേണമെന്നാണ് സ്പീക്കര്‍ പറയുന്നത്. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാര്‍ട്ടിയുടെ നേതാവ് തന്നെയാണോ ഇത് പറയുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker