BREAKING NEWSKERALALATEST

മാനനഷ്ടക്കേസില്‍ ചെന്നിത്തലക്കെതിരെ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ നോട്ടീസ്

കണ്ണൂര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ നിയമനടപടിക്കൊരുങ്ങുന്നതായി വിവരം. തെറ്റായ കാര്യങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജന്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി.
അതേസമയം ദിവസവും കള്ളം പറഞ്ഞ് അപഹാസ്യനാവുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. ജലീലിനെതിരെ ഒരു കേസും നിലവിലില്ല.
ജലിലീനെതിരായ വ്യക്തിവിരോധം തീ!ര്‍ക്കാന്‍ ലീഗ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല ആവര്‍ത്തിക്കുകയാണ്. ജലിലീനെതിരായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബിജെപിക്കും ചേ!ന്ന് മന്ത്രിയെ തെരുവില്‍ ആക്രമിക്കാനായി കോണ്‍ഗ്രസും മുസ്ലീംലീഗും മത്സരിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Tags

Related Articles

Back to top button
Close